വിത്തിന് ഗുണമില്ല; 35 ഏക്കർ പാടത്ത് നെല്ലിൽ കലർപ്പ്
text_fieldsപെരുവെമ്പ്: നാഷണൽ സീഡ് കോർപറേഷൻ നൽകിയ നെൽവിത്തിന് ഗുണനിലവാരമില്ലാത്തതു മൂലം 35 ഏക്കർ നെൽപാടശേഖരത്തിൽ വ്യാപകമായ കലർപ്പ്. പെരുവെമ്പ് പഞ്ചായത്തിൽ വേമ്പ്രത്ത്, തൂക്കിയപാടം, പടിഞ്ഞാറെ പാടം എന്നീ പാടശേഖര സമിതികളിലും കൊടുമ്പ്, പരപ്പന പാടശേഖര സമിതികളിലുമാണ് ഉമ നെൽവിത്തിൽ വ്യാപക കലർപ്പ് കണ്ടെത്തിയത്.
പെരുവെമ്പ് കക്കൻകാട് വീട്ടിൽ പി. കൃഷ്ണൻകുട്ടി, ഷൈലജ, കണ്ണാടി പരപ്പനയിൽ ബഷീർ എന്നിവരുടെ 35 ഏക്കർ നെൽപാടത്താണ് കലർപ്പുണ്ടായത്. ഒന്നാം വിളവിറക്കുന്നതിനായി കൃഷ്ണൻകുട്ടി, ഷൈലജ എന്നീ കർഷകർ കഞ്ചിക്കോെട്ട കോർപറേഷൻ ഡിപ്പോയിൽനിന്ന് 840 കിലോ വിത്താണ് വാങ്ങിയത്. ഒരു കിലോ 40.50 രൂപ നിരക്കിൽ വാങ്ങിയ വിത്ത് നിലമൊരുക്കി വിതച്ച് വളപ്രയോഗവും കളവലിയും കീടനാശിനി പ്രയോഗവും നടത്തി. കതിരുകൾ വന്നതോടെയാണ് നെൽച്ചെടി വിവിധ ഉയരത്തിലും കതിരുകളിലെ വിളഞ്ഞ നെല്ല് വിവിധ ഇനത്തിലുമായത് കണ്ടെത്തിയതെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു.
കതിരുകളിൽ ചിലത് മൂപ്പെത്തിയതും മറ്റു ചിലത് മൂപ്പിന് ഒരു മാസത്തെ കാലാവധിയുള്ളതുമാണ്. ഇതിനിടെ കതിരില്ലാത്ത നെൽച്ചെടിയും പാടങ്ങളിൽ ഉണ്ടായതായി കർഷകയായ ഷൈലജ പറഞ്ഞു. എല്ലാ വർഷവും എൻ.എസ്.സിയിൽനിന്നു വിത്ത് നെല്ല് വാങ്ങാറുണ്ടെങ്കിലും ഇത്തരത്തിലുള്ള അപാകത കണ്ടെത്തിയില്ലെന്ന് പെരുവെമ്പിലെ കർഷകർ പറയുന്നു. കോർപറേഷെൻറ പക്കൽനിന്ന് വാങ്ങിയ നെല്ലിെൻറ ഗുണനിലവാരം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും പരിശോധന നടത്താതെ നെൽവിത്ത് സംഭരിക്കുകയും കർഷകർക്ക് വിൽക്കുകയും ചെയ്ത എൻ.എസ്.സി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പെരുവെമ്പ് പാടശേഖര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പെരുവെമ്പിലെ കർഷകർ മുഖ്യമന്ത്രിക്കും എൻ.എസ്.സി മേധാവിക്കും പരാതി നൽകി. വിവിധ സംസ്ഥാനങ്ങളിൽനിന്നു ശേഖരിച്ച നെൽവിത്ത് ഗുണമേന്മ പരിശോധിക്കാതെ വിതരണം ചെയ്തതാണ് കലർപ്പിന് കാരണമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. പാടശേഖരങ്ങൾ പരിശോധിച്ച് അപാകതയുണ്ടെങ്കിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരത്തിന് നടപടിയുണ്ടാകുമെന്ന് നാഷണൽ സീഡ് കോർപറേഷൻ പാലക്കാട് ഏരിയ മാനേജർ പൂർണിമ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.