പുതുനഗരത്തെ 'നഹാര'യിൽ ഉയരുന്നത് മഹല്ലുകളുടെ െഎക്യനാദം
text_fieldsപുതുനഗരം: പുതുനഗരം ഷാഫി ജുമാമസ്ജിദിലെ 'നഹാര'യിൽ ഉയരുന്നത് മഹല്ലുകളുടെ ഐക്യശബ്ദം. ഒരു ചുറ്റുമതിലിനകത്ത് ഷാഫി, ഹനഫി മദ്ഹബുകാരുടെ പള്ളികൾ സ്ഥിതി ചെയ്യുന്ന അപൂർവം ഇടങ്ങളിലൊന്നാണിത്.
വിശ്വാസികളെ നമസ്കാര സമയം അറിയിക്കാൻ ഉപയോഗിക്കുന്ന ഒന്നര മീറ്റർ വ്യാസമുള്ള, മദ്ദളത്തിന് സമാനമായ നഹാരയാണ് ഇവിടത്തെ പ്രത്യേകത. മൂന്ന് നൂറ്റാണ്ടുമുമ്പ് ഉച്ചഭാഷിണികളില്ലാത്ത കാലത്ത് സ്ഥാപിച്ച നഹാര ഇന്നും പുതുമ നശിക്കാതെ പള്ളി കമ്മിറ്റി സൂക്ഷിച്ചുവരുകയാണ്. ഇപ്പോഴും ഉച്ചഭാഷിണിയിൽ ബാങ്ക് ഉയരുംമുമ്പ് നഹാരയിൽ നിന്നുള്ള ശബ്ദം തുടരുന്നു. നഹാര എന്ന വാക്കിന് മുഴക്കം എന്നാണ് അർഥം.
നൂറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിക്കപ്പെട്ട പുതുനഗരം വലിയ പള്ളി ഷാഫി, ഹനഫി മദ്ഹബുകാർ ഒരുമിച്ചു പരിപാലിച്ച് ഒരു മഹല്ലായി പ്രവർത്തിച്ചിരുന്നു. പിന്നീട് വിശ്വാസികളുടെ എണ്ണം വർധിച്ചതും മറ്റും കണക്കിലെടുത്ത് ഒരു പള്ളികൂടി സ്ഥാപിക്കുകയും അതിന് ഷാഫി ജുമാമസ്ജിദ് എന്ന് നാമകരണം ചെയ്യുകയുമായിരുന്നുവെന്ന് മഹല്ല് അംഗം എ.വി. ജലീൽ പറഞ്ഞു. ഷാഫി മദ്ഹബിലെ അംഗങ്ങളാണ് പള്ളി പരിപാലിക്കുന്നത്. തൊട്ടടുത്തുതന്നെ പുതുനഗരത്തെ ആദ്യ പള്ളിയെ ഹനഫി വലിയ പള്ളി എന്ന നാമകരണത്തോടെ ഹനഫി മദ്ഹബിലെ അംഗങ്ങൾ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചും പരിപാലിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.