11 മണ്ഡലങ്ങളിൽ യു.ഡി.എഫിന് വോട്ട് കുറഞ്ഞു
text_fieldsപാലക്കാട്: 11 മണ്ഡലങ്ങളിലും യു.ഡി.എഫിന് ലഭിച്ച വോട്ട് ശതമാനം 2016നെക്കാൾ കുറഞ്ഞു. ഒറ്റപ്പാലത്ത് മാത്രമാണ് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞത്. പത്ത് മണ്ഡലങ്ങളിലും വോട്ടിങ് ശതമാനത്തിൽ വർധന ഉണ്ടാക്കിയ ഇടതു മുന്നണി പാലക്കാട്, തരൂർ മണ്ഡലങ്ങളിൽ പിറകോട്ടു പോയി.
എൻ.ഡി.എ ആറ് മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം വർധിപ്പിച്ചപ്പോൾ, മറ്റ് ആറ് മണ്ഡലങ്ങളിൽ പിറകോട്ടു പോയി. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട്, നെന്മാറ, ആലത്തൂർ മണ്ഡലങ്ങളിൽ എൻ.ഡി.എ പിറകോട്ടുപോയമ്പോൾ ഷൊർണൂർ, കോങ്ങാട്, മലമ്പുഴ, പാലക്കാട്, തരൂർ, ചിറ്റൂർ മണ്ഡലങ്ങളിൽ വർധന ഉണ്ടാക്കി.
2016നെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനത്തിൽ ഉണ്ടായ കുറവ് എൽ.ഡി.എഫിന് േനട്ടമായതായി വിലയിരുത്തലുണ്ട്. 22,94,739 വോട്ടർമാരുള്ള ജില്ലയിൽ 5.13 ലക്ഷം ആളുകൾ ഈ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. 2016നെക്കാൾ 1,02,830 വോട്ടർമാരുടെ വർധനയാണ് 2021ൽ ഉണ്ടായിട്ടുള്ളത്. 2016 ൽ 76.33 ശതമാനം ആയിരുന്ന പോളിങ് 2021ൽ 76.44 ആയി ഉയർന്നു. ശക്തമായ ത്രികോണ മത്സരം നടന്നുവെന്ന് കരുതുന്ന പാലക്കാട്ടും മലമ്പുഴയിലും വോട്ടിങ് ശതമാനം കുറഞ്ഞിട്ടുണ്ട്.
പാലക്കാട്ട് 3.54, മലമ്പുഴ 3.7 ശതമാനമാണ് 2016 നെക്കാൾ ഈ തെരഞ്ഞെടുപ്പിൽ കുറവ് വന്നിട്ടുള്ളത്. വോട്ടർമാരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടും 2016നെക്കാൾ പോളിങ് ശതമാനം ഉയരാത്തത് എൽ.ഡി.എഫിന് അനുകൂലമായെന്നാണ് വിലയിരുത്തൽ.
2016, 2021 തെരഞ്ഞെടുപ്പിൽ ജില്ലയിലെ മണ്ഡലങ്ങളിൽ ഓരോ മുന്നണിക്കും ലഭിച്ച വോട്ടും, ശതമാനവും
തൃത്താല
2016 2021
യു.ഡി.എഫ് 66,505 (47.16) 66,798 (43.86)
എൽ.ഡി.എഫ് 55,728 (39.68) 69,814 (45.84)
എൻ.ഡി.എ 14,496 (10.29) 12,851 (8.44)
ആകെ വോട്ട് 1,78,784 1,94,108
പട്ടാമ്പി
യു.ഡി.എഫ് 56,621 (40.41) 57,337 (37.74)
എൽ.ഡി.എഫ് 64,025 (45.69) 75,311 (49.58)
എൻ.ഡി.എ 14,824 (10.58) 14,578 (9.6)
ആകെ വോട്ട് 1,79,873 1,94,858
ഷൊർണൂർ
യു.ഡി.എഫ് 41,618 (29.38) 37,726 (24.83)
എൽ.ഡി.എഫ് 66,165 (46.71) 74,400 (48.98)
എൻ.ഡി.എ 28,836 (20.36) 36,973 (24.34)
ആകെ വോട്ട് 1,84,867 1,93,992
ഒറ്റപ്പാലം
യു.ഡി.എഫ് 51,073 (34.00) 58,399 (37.05)
എൽ.ഡി.എഫ് 67,161 (44.71) 72,977 (46.45)
എൻ.ഡി.എ 27,605 (18.38) 24,516 (15.55)
ആകെ വോട്ട് 1,97,646 2,07,723
കോങ്ങാട്
യു.ഡി.എഫ് 47,519 (35.45) 40,662 (29.36)
എൽ.ഡി.എഫ് 60,790 (45.35) 67,881 (49.01)
എൻ.ഡി.എ 23,800 (17.75) 27,661 (19.97)
ആകെ വോട്ട് 1,73,77 1,81,172
മണ്ണാർക്കാട്
യു.ഡി.എഫ് 73,163 (49.27) 71,657 (47.11)
എൽ.ഡി.എഫ് 60,838 (40.97) 65,787 (43.25)
എൻ.ഡി.എ 10,170 (6.85) 10,376 (6.82)
ആകെ വോട്ട് 1,89,455 1,98,223
മലമ്പുഴ
യു.ഡി.എഫ് 35,333 (22.16) 34,611 (21.66)
എൽ.ഡി.എഫ് 73,299 (45.90) 74,096 (46.41)
എൻ.ഡി.എ 46,157 (28.90) 49,301 (30.68)
ആകെ വോട്ട് 2,02,828 2,13,231
പാലക്കാട്
യു.ഡി.എഫ് 57,559 (41.77) 54,079 (38.06)
എൽ.ഡി.എഫ് 38,675 (28.07) 36,433 (25.64)
എൻ.ഡി.എ 40,076 (29.98) 50,220 (35.34)
ആകെ വോട്ട് 1,78,387 1,88,534
തരൂർ
യു.ഡി.എഫ് 43,979 (34.28) 43,213 (32.9)
എൽ.ഡി.എഫ് 67,047 (52.25) 67,744 (51.58)
എൻ.ഡി.എ 15,493 (12.07 18,465 (14.06)
ആകെ വോട്ട് 1,64,236 1,70,119
ചിറ്റൂർ
യു.ഡി.എഫ് 61,985 (40.18) 50,794 (33.22)
എൽ.ഡി.എഫ് 69,270 (44.90) 84,672 (55.38)
എൻ.ഡി.എ 12,537 (12.07) 14,458 (14.06)
ആകെ വോട്ട് 1,85,995 1,89,203
നെന്മാറ
യു.ഡി.എഫ് 58,908 (38.11) 51,441 (33.95)
എൽ.ഡി.എഫ് 66,316 (42.90) 80,145 (52.89)
എൻ.ഡി.എ 23,096 (14.94) 16,666 (11.00)
ആകെ വോട്ട് 1,90,765 1,92,592
ആലത്തൂർ
യു.ഡി.എഫ് 35,146 (27.32) 40,535 (29.94)
എൽ.ഡി.എഫ് 71,206 (55.35) 74,653 (55.15)
എൻ.ഡി.എ 19,610 (15.24) 18,349 (13.56)
ആകെ വോട്ട് 1,65,294 1,70,984
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.