തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തിരക്കൊഴിയാതെ 'വാർ റൂം
text_fieldsപാലക്കാട്: വോട്ടെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയപാർട്ടികൾ കണക്കുകൂട്ടലുകളുമായി വോട്ടെണ്ണൽ ദിനത്തിനായുള്ള കാത്തിരിപ്പാണ്. എന്നാൽ, തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതുമുതൽ രാപ്പകൽ ഭേദമില്ലാതെ ജോലിചെയ്യുന്ന തെരഞ്ഞെടുപ്പ് ജീവനക്കാർക്ക് ഇപ്പോഴും തിരക്കുകളൊഴിഞ്ഞിട്ടില്ല.
കാര്യമായ പ്രശ്നങ്ങളില്ലാതെ കടന്നുപോയ വോട്ടെടുപ്പുപോലെ വോട്ടെണ്ണലും സുഗമമാക്കാനുള്ള തിരിക്കിലാണിവർ. വോട്ടെടുപ്പിന് നടത്തിപ്പുകാരായി 21,000 ജീവനക്കാരെയാണ് രംഗത്തിറങ്ങിയത്. 3000 പ്രിസൈഡിങ് ഓഫീസർമാർ, 9,000 പോളിങ്ങ് ജീവനക്കാർ, 3000 പോളിങ്ങ് അസിസ്റ്റൻറുമാർ, 3000 റിസർവ് ജീവനക്കാർ എന്നിങ്ങനെയാണ് വോട്ടെടുപ്പുദിവസം ബൂത്തുകളിൽ ജോലിക്കെത്തിയത്.
3000 സുരക്ഷാ ജീവനക്കാരും ബൂത്തുകളിൽ ജോലിക്കുണ്ടായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ വോട്ടുയന്ത്രങ്ങൾ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി. വോട്ട് എണ്ണുന്ന 20 കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലേക്കാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. ഒാരോ സ്ട്രോങ് റൂമകൾക്കു മുന്നിലും ഒരു സി.ഐയും 20 പൊലീസുകാരും ഉൾപ്പെടുന്ന സുരക്ഷ ഉദ്യോഗസ്ഥർ കാവലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.