നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsപാലക്കാട്: കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ, നാട്ടുകൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മണ്ണാർക്കാട് തച്ചനാട്ടുകര ചെത്തല്ലൂർ വീട്ടിൽ ബാബുരാജി(31) നെയാണ് കാപ്പ നിയമ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കിയത്.
അന്യായമായി തടസ്സം സൃഷ്ടിക്കുക, മോഷണം, ഭീഷണിപ്പെടുത്തൽ, വസ്തു കൈയേറ്റം, ഭവനഭേദനം, ദേഹോപദ്രവം, അടിപിടി, നിരോധിത മയക്കുമരുന്ന് ഉൽപന്നങ്ങൾ കൈവശം വെച്ച് വിൽപന നടത്തുക, ഉപയോഗിക്കുക മുതലായ ആക്രമപ്രവൃത്തികളിൽ സ്ഥിരമായി ഏർപ്പെട്ടതിനാണ് ബാബുരാജിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.
പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കഞ്ചാവ് കൈവശം വച്ച് വിൽപന നടത്തിയതിനും പെരിന്തൽമണ്ണ എക്സൈസ് സർക്കിളിൽ നൈട്രോസെപാം കൈവശം വച്ച് പിടിക്കപ്പെട്ടതിനും കേസുകൾ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.