ലഹരിമരുന്നുമായി യുവാവ് പിടിയിൽ
text_fieldsപാലക്കാട്: ഒലവക്കോട് റെയിൽവേ റെസ്റ്റ് ഹൗസിന് സമീപം 15.2 ഗ്രാം ആംഫെറ്റമിനുമായി യുവാവ് പിടിയിൽ. ഹേമാംബിക നഗർ പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് തൃശൂർ ചാവക്കാട് കരയാമുട്ടം തെക്കിനിയേടത്ത് സച്ചിൻ (24) പിടിയിലായത്. ബംഗളൂരുവിൽനിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വിൽപന ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി.
പാലക്കാട് എ.എസ്.പി ഷാഹുൽ ഹമീദ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.ആർ. റെനീഷിന്റെ നേതൃത്വത്തിലുള്ള ഹേമാംബിക നഗർ പൊലീസും സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.