കാരാകുറുശ്ശിയിൽ പൂട്ടിയിട്ട വീട്ടില്‍നിന്ന് പട്ടാപ്പകൽ 50 പവൻ കവർന്നു
text_fieldsകാരാകുർശ്ശി: പട്ടാപ്പകൽ പൂട്ടിയിട്ട വീട്ടില്‍നിന്ന് 50 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കാരാകുറുശ്ശി പുല്ലിശ്ശേരി സ്രാമ്പിക്കല്‍ ഷാജഹാന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഞായറാഴ്ച വൈകീട്ട് നാലിനും ആറരക്കും ഇടയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഷാജഹാനും കുടുംബവും ഞായറാഴ്ച വൈകീട്ട് നാലോടെ വീടുപൂട്ടി ഈ പ്രദേശത്തെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ പോയിരുന്നു. മടങ്ങിയെത്തിയപ്പോൾ വീടിന്റെ പിന്‍വശത്തെ ഗ്രിൽ തുറന്നിട്ട നിലയില്‍ കാണപ്പെട്ടു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കളവുപോയ വിവരം അറിയുന്നത്.
മണ്ണാര്‍ക്കാട് പൊലീസില്‍ വിവരം അറിയിച്ചു. പാലക്കാട്ടുനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.
ഷാജഹാനും മാതാപിതാക്കളും ഭാര്യയും ചെറിയ കുട്ടികളുമാണ് വീട്ടില്‍ താമസിക്കുന്നത്. ഷാജഹാൻ എറണാകുളത്തെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തുവരുന്നത്. മണ്ണാർക്കാട് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.