നെല്ലിക്കുറുശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം
text_fieldsലക്കിടി: നെല്ലിക്കുറുശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. പത്തോളം നിലവിളക്കുകൾ, സ്റ്റീൽ അണ്ടാവ്, ചെറിയ ഉരുളികൾ, ഓട്ടുപാത്രങ്ങൾ, ടോർച്ച്, എമർജൻസി വിളക്ക് എന്നിവ മോഷണം പോയി. നെല്ലിക്കുറുശ്ശി വാഴാലിക്കാവിന് സമീപം വടക്കേ പുത്തുർ സാവിത്രി അമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്.
വീണ് കൈയിന് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി സാവിത്രി അമ്മ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. മൂന്നു ദിവസം മുന്നേ സാവിത്രി അമ്മ വീട്ടിൽ വന്നിരുന്നു. ഗെയ്റ്റ് ചാടിക്കടന്ന് മുൻവാതിലിലെ പൂട്ട് അഴിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്.
ഞായറാഴ്ച വൈകീട്ട് വാതിൽ തുറന്ന് കിടക്കുന്നത് കണ്ട അയൽവാസിയാണ് ഉടമയെ വിവരം അറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണം നടന്നതായി തെളിഞ്ഞത്. ഉടമയുടെ പരാതിയെത്തുടർന്ന് ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.