Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക്ഷേത്ര ഭണ്ഡാരം...

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന്​ പണം കവർന്നു

text_fields
bookmark_border
Theft in the temple
cancel
camera_alt

representational image

മു​ണ്ടൂ​ർ: പാ​ല​ക്കീ​ഴ്​ ശ്രീ​കു​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. വെ​ള്ളി​യാ​ഴ്ച രാ​ത്രി ക്ഷേ​ത്രം അ​ട​ച്ച​ശേ​ഷ​മാ​ണ് സം​ഭ​വം. ക്ഷേ​ത്ര​വ​ള​പ്പി​ലെ മൂ​ന്ന് ഭ​ണ്ഡാ​ര​ങ്ങ​ളും കു​ത്തി​ത്തു​റ​ന്ന്​ ക​റ​ൻ​സി​ക​ൾ ക​വ​ർ​ന്നു. നാ​ണ​യ​ത്തു​ട്ടു​ക​ൾ തൊ​ട്ട​ടു​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.

പാ​ല​ക്കീ​ഴ് രാ​ഘ​വ​ന്‍റെ വീ​ട്ടി​ലും ക​ള്ള​ൻ ക​യ​റി. ജ​ന​ലി​ൽ തൂ​ക്കി​യി​ട്ട കു​ട​യും അ​ക​ത്തു​വെ​ച്ച മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ചു. വീ​ട്ടു​കാ​ർ ക​ള്ള​ന്‍റെ സാ​ന്നി​ധ്യ​മ​റി​ഞ്ഞ്​ ബ​ഹ​ളം​വെ​ച്ച​തോ​ടെ ഇ​യാ​ൾ ഓ​ടി​മ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത ര​ണ്ട് വീ​ടു​ക​ളി​ലും മോ​ഷ്ടാ​വ് ക​യ​റി. ഒ​രു വീ​ട്ടി​ൽ​നി​ന്ന് ഉ​ണ​ക്കാ​നി​ട്ട തു​ണി കൊ​ണ്ടു​പോ​യി.

കോ​ങ്ങാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മോ​ഷ്ടാ​വ് ഉ​പേ​ക്ഷി​ച്ച പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ൽ ര​ണ്ട് ഫോ​ണു​ക​ളും 300 രൂ​പ​യും ക​ണ്ടെ​ത്തി. ക​പ്ലി​പാ​റ ഔ​ട്ട് പോ​സ്റ്റി​ലെ പൊ​ലീ​സു​കാ​രും സം​ഭ​വ​മ​റി​ഞ്ഞ ഉ​ട​ൻ സ്ഥ​ലം പ​രി​ശോ​ധി​ച്ചി​രു​ന്നു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ളാ​വാം സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ അ​നു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeTheft News
News Summary - Theft in the temple
Next Story