ആലത്തൂർ താലൂക്ക് ആശുപത്രി ജനറൽ ഒ.പിയിൽ ഡോക്ടർമാരില്ല; രോഗികൾ ദുരിതത്തിൽ
text_fieldsആലത്തൂർ: ഗവ. താലൂക്ക് ആശുപത്രി ഒ.പിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു. വെലിയത്ത് ഏറെനേരം വരി നിന്നാണ് രോഗികൾക്ക് ഡോക്ടർമാരെ കാണാനൊക്കുന്നത്. രോഗികളുടെയും ആശുപത്രിയുടെയും സാഹചര്യം കണക്കിലെടുക്കാതെ നിലവിലെ ഒ.പി കെട്ടിടത്തിൽ അറ്റകുറ്റപണി നടത്തുന്നതാണ് രോഗികൾ കെട്ടിടത്തിന് പുറത്ത് വെയിലത്ത് വരിനിൽക്കേണ്ട അവസ്ഥക്ക് കാരണമായത്. വെയിൽ കനക്കുന്നതിന് മുമ്പ് ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി പോകാമെന്ന കാഴ്ചപാടിലാണ് ദൂരസ്ഥലങ്ങളിൽനിന്ന് രോഗികൾ വരുന്നത്. എന്നാൽ, ഇവിടെ വരുമ്പോഴാണറിയുക ഒ.പി ടിക്കറ്റ് വാങ്ങുന്നത് മുതൽ ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനുമെല്ലാം വെയിലത്താണ് നിൽക്കേണ്ടതെന്ന്.
മെഡിക്കൽ വാർഡിൽ പുരുഷന്മാരെ കിടത്തിയിരുന്ന ഭാഗം ഒഴിവാക്കി ആ സ്ഥലത്താണ് ജനറൽ ഒ.പി വിഭാഗം പ്രവർത്തിക്കുന്നത്. വാതിലനടുത്തായാണ് ഡോക്ടർമാർക്ക് ഇരിപ്പിടം സജ്ജീകരിക്കുന്നത്. അതുകൊണ്ട് തന്നെ 10 പേരിലധികം രോഗികൾ വന്നാൽ ശേഷിക്കുന്നവർ പുറത്ത് വഴിയോരത്ത് വെയിലത്ത് നിൽക്കണം. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിത്യേന വരുന്ന രോഗികളുടെ എണ്ണം 500 ന് മുകളിലാണ്.
ഡോക്ടറെ കാണാൻ വരിനിൽക്കുന്നത് വെയിലത്ത്ജനറൽ ഒ.പിയിൽ മെഡിക്കൽ കോളജിൽ പി.ജി പഠിക്കുന്നവരേയാണ് കൂടുതലും നിയോഗിച്ചത്. അവരാണെങ്കിൽ ഇവിടെ ജോലി ചെയ്യാൻ താല്പര്യം കാണിക്കുന്നില്ലെന്ന പരാതിയുമുണ്ട്. സൂപ്രണ്ട് ഉൾപ്പെടെ 22 ഡോക്ടർമാരുടെ തസ്തികയുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഒരിക്കലും ഇത്രയും ഡോക്ടർമാർ ഇവിടെ ഉണ്ടായിട്ടില്ല. കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാരുടെ തസ്തിക എട്ട് എന്നാണ് കണക്ക്. എന്നാൽ, നാലുപേരെ പോലും ഇവിടെ കണ്ടിട്ടില്ല. ആശുപത്രി ഭരണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് വേണ്ടരീതിയിൽ ഇടപെടാത്തതാണ് പ്രശ്നത്തിന് കാരണമായി രോഗികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.