കൊടുവായൂർ ടൗണിൽ ഓടകൾക്ക് സ്ലാബില്ല; മാലിന്യം റോഡിൽ, വാഹനാപകടം കൂടുന്നു
text_fieldsകൊടുവായൂർ: നഗരരത്തിലെ ഓടകളിൽ സ്ലാബില്ലാത്തതിനാൽ വാഹനാപകടങ്ങൾ വർധിച്ചു. കൊടുവായൂർ ജങ്ഷൻ സിഗ്നൽ മുതൽ ജുമാ മസ്ജിദ് വരെയുള്ള പ്രദേശങ്ങളിലെ ഓടകളിലാണ് സ്ലാബുകൾ ഇല്ലാത്തതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിലാകുന്നത്. നാല് ദിവസത്തിനിടെ നാല് സ്കൂട്ടറുകളാണ് ഓയിൽ കുടുങ്ങിയത്. ഇതിൽ യുവതികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്കേറ്റു.
സ്ലാബില്ലാത്തതിനാൽ മലിനജലം റോഡിൽ ഒഴുകുന്നതും ദുരിതമാണ്. പാലക്കാട്, പുതുനഗരം, കുഴൽമന്ദം എന്നീ പ്രധാന റോഡിന്റെ വശങ്ങളിലും ഓടകൾ തകർന്ന് മലിനജലം റോഡിൽ ഒഴുകുന്നുണ്ട്.കൊടുവായൂർ ടൗണിൽ മലിന ജലവും മഴവെള്ളവും റോഡിൽ ഒഴുകുന്നത് നാട്ടുകാർക്കും വിദ്യാർഥികൾക്കും ദുരിതമായി. ഓടകളിലെ മാലിന്യനീക്കം വഴിപാടായതാണ് പ്രശ്നത്തിന് കാരണമെന്ന് വെൽഫെയർ പാർട്ടി കൊടുവായൂർ പ്രസിഡന്റ് ഷനോജ് പറഞ്ഞു. തകർന്ന സ്ലാബുകൾ പൂർണമായും മാറ്റാത്തതും അശാസ്ത്രിയമായി ശുദ്ധജല പൈപ്പ് സ്ഥാപിച്ചതും വ്യാപാരികൾക്കും ദുരിതമായതായിആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.