വ്യാപാരമേഖലക്കിത് കണ്ണീർ പെരുന്നാൾ
text_fieldsപാലക്കാട്: കോവിഡും രണ്ടാം ലോക്ഡൗണും വില്ലനായെത്തിയതോടെ ജില്ലയിലെ വ്യാപാരികൾക്ക് കണ്ണീർ പെരുന്നാൾ. ഇടക്കാലത്ത് കോവിഡ് വ്യാപനം കുറഞ്ഞ് നിയന്ത്രണത്തിൽ അയവുവന്നതോടെ തിരിച്ചുവരവിെൻറ പാതയിലായിരുന്നു വിപണി. പുതിയ സംരംഭകരിൽ പലരും ലോണെടുത്തും പണയം വച്ചും സമാഹരിച്ച പണവുമായി വിപണിയിലേക്ക് കടന്നുവന്നു. എല്ലാം തകിടംമറിച്ചാണ് വീണ്ടും േകാവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമായതും ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതും. ഇതോടെ പെരുന്നാളിൽ കച്ചവടം സ്വപ്നം കണ്ട് ഒരുക്കിയ മുന്നൊരുക്കങ്ങൾ പാഴായെന്ന് മാത്രമല്ല പലരും കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
നിറംമങ്ങി വസ്ത്രവിപണി
പെരുന്നാളിനെ പ്രതീക്ഷയോടെ നോക്കിയിരുന്നതാണ് വസ്ത്രവിപണി. മിക്ക വസ്ത്രവ്യാപാര കേന്ദ്രങ്ങളും നോമ്പുകാലത്തിെൻറ ആദ്യവാരത്തിൽ തന്നെ മുഖംമിനുക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ തവണ രണ്ട് പെരുന്നാളുകളിലെയും, ഓണം, വിഷു, ക്രിസ്മസ് കച്ചവടം ഇല്ലാതായതിലൂടെയുണ്ടായ ഭീമമായ നഷ്ടത്തിൽ ആശ്വാസം സ്വപ്നം കണ്ട വിപണിക്ക് ഇരുട്ടടിയായി ഇക്കുറി നിയന്ത്രണങ്ങൾ. ലോണെടുത്തടക്കം മുതൽമുടക്കി കടകളിൽ പുതിയ സ്റ്റോക്ക് എത്തിച്ച് കാത്തിരുന്ന വ്യാപാരികൾ ഇതോടെ കടുത്ത നിരാശയിലായി. വൈദ്യുതി ബില്ല് മുതൽ കടയുടെ വാടകയും ലോൺ തിരിച്ചടവുമെല്ലാം ചോദ്യച്ചിഹ്നമാവുേമ്പാൾ പലർക്കും ഉത്തരം മുട്ടുകയാണ്.
ഫാൻസിയില്ലാതായി; അടിതെറ്റി ചെരുപ്പുകട
പെരുന്നാൾ കാലത്ത് പൊടിപൊടിച്ചിരുന്ന കച്ചവടം ഫാൻസി സ്റ്റോർ ഉടമകൾക്ക് ഒാർമകൾ മാത്രമാണ്. ഇക്കുറിയും പ്രധാന സീസണുകളിലെല്ലാം േകോവിഡ് വില്ലനായതോെട മേഖല പ്രതിസന്ധിയിലായി. ഒാൺലൈൻ വിപണികളിലടക്കം കച്ചവടം പൊടിപൊടിക്കുേമ്പാൾ ചെറുകിടകച്ചവടക്കാരടക്കമുള്ളവർക്ക് ഇത് എല്ലാ അർഥത്തിലും കണ്ണീർപ്പെരുന്നാളാണെന്ന് പാലക്കാട് ഫാൻസി സ്റ്റോർ നടത്തുന്ന ഷമീറ പറയുന്നു. മുവ്വായിരത്തോളം ഫാൻസി സ്റ്റോറുകൾ ജില്ലയിലുണ്ടെന്നാണ് കണക്ക്.
സമാന സ്ഥിതിയാണ് ചെരുപ്പ് കച്ചവടക്കാരുടേതും. ഫുട്പാത്തിൽ വിൽപന നടത്തിയിരുന്നവർ മുതൽ വലിയ കടകൾ നടത്തിയവർ വരെ വീട്ടിലായപ്പോൾ അക്ഷരാർഥത്തിൽ വിപണിക്ക് അടിതെറ്റി. ലതർ ഉൽപന്നങ്ങളടക്കമുള്ളവയിൽ പലതും ദീർഘനാൾ അടച്ചിട്ടമുറിയിൽ സൂക്ഷിക്കുേമ്പാൾ നശിച്ചുപോകാനും സാധ്യതയുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ േലാക്ഡൗണിന് ശേഷം പല കടകളിലും ഇത്തരത്തിൽ ഉൽപന്നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നതായും വ്യാപാരികൾ പറയുന്നു.
തൊഴിലാളികളുടെ സങ്കടം
കോവിഡിനെ പിടിച്ചുകെട്ടാൻ േലാക്ഡൗണുമായി നാട് ശ്രമിക്കുേമ്പാൾ അടച്ചുപൂട്ടിയിട്ട സ്ഥാപനങ്ങളിലെ തൊഴിലാളികൾ നല്ല കാലങ്ങൾ സ്വപ്നം കണ്ട് ഇല്ലായ്മകളിൽ നിന്ന് ഇല്ലായ്മകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലയിൽ ഇൗ മേഖലകളിൽ പതിനായിരത്തിലധികം ആളുകൾ തൊഴിലെടുക്കുന്നുവെന്നാണ് കണക്കുകൾ.
വൻകിട ഷോറൂമുകളിലൊഴികെ ഭൂരിഭാഗം കടകളിലും ദിവസക്കൂലിക്ക് ജോലിചെയ്യുന്നവരാണ്. ജോലിയുള്ള ദിവസം മാത്രം കൂലി ലഭിക്കുന്നവർ. കടകൾ അടച്ചതോടെ ദുരിതക്കയത്തിലാണ് തൊഴിലാളികളും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളും. എത്രനാൾ മുന്നോട്ടിങ്ങെന പോകാനാവുമെന്ന് പോലും അറിയാത്ത സ്ഥിതി. നാടിനൊപ്പം നല്ല നാളുകൾക്കായി പൊരുതുേമ്പാൾ ദുരിതമെങ്കിലും മാറ്റാൻ മറ്റെന്താണ് പോംവഴിയെന്നാണ് ഇവർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.