സംരംഭകത്വത്തിൽ ഇത് അൻസിയ മോഡൽ
text_fieldsപാലക്കാട്: പരമ്പരാഗത സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണരംഗത്ത് കല്ലേക്കാട് സ്വദേശിനി അൻസിയക്ക് പറയാനുള്ളത് പഴമയുടെ പുതിയ വിജയകഥകൾ. തൊടിയിലെ ചെടികളിൽനിന്ന് എങ്ങനെ സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാമെന്ന് പഴമയെ കൂട്ടുപിടിച്ച് അൻസിയ കണ്ടെത്തിയ പുതുമയേറിയ കൂട്ടുകൾ ഇതിനിടെ നാട്ടിലെ ഹിറ്റാണ്.
വിവാഹശേഷം ഏതൊരു വീട്ടമ്മയെയും പോലെ സ്വന്തമായൊരു വരുമാനമാർഗം എന്തെന്ന ആലോചനയുടെ 'ആഫ്റ്റർ എഫക്ടാ'ണ് 'ഉമ്മീസ് നാച്വറൽസ്'. ഹെയർ ഓയിലിൽ നിന്നായിരുന്നു തുടക്കം. അത് വിജയകരമായതോടെ ഉമ്മീസിൽനിന്ന് 38 പരമ്പരാഗത സൗന്ദര്യവർധക വസ്തുക്കളാണ് പിറന്നത്. വീട്ടുമുറ്റത്ത് കൃഷി ചെയ്ത അസംസ്കൃത വസ്തുക്കളാണ് ശേഖരിക്കുന്നത്.
എല്ലാ ജില്ലയിലും പത്തോ പതിനഞ്ചോ വീട്ടമ്മമാർ ചേർന്ന് നടത്തുന്ന കൃഷിയാണ് പ്രധാന മാർഗം. ഇപ്പോൾ സ്വന്തമായി മലപ്പുറത്ത് ഉമ്മീസ് ഫാക്ടറിയും ആരംഭിച്ചിട്ടുണ്ട്. ജോഷ് ടോക്ക്സ്, ഫ്ലവേഴ്സ് സംരംഭക റിയാലിറ്റി ഷോ എന്നിങ്ങനെ ഒരുപിടി വേദികളിൽ അൻസിയ ഇതിനകം സുപരിചിതയാണ്. അൻസിയയുടെ സൗന്ദര്യവർധക വസ്തു നിർമാണത്തിലെ വൈവിധ്യം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയത് കഴിഞ്ഞ ദിവസമാണ്. പാലക്കാട് കല്ലേക്കാട് അപ്പത്തൻകാട്ടിൽ റഷീദിെൻറ ഭാര്യയാണ് അൻസിയ. നാല് വയസ്സുകാരി ലൈബ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.