നിയമരംഗത്തുള്ളവർ വിനയാന്വിതരാകണം -ഡോ. ബി. കലാം പാഷ
text_fieldsപാലക്കാട്: നിയമം പഠിച്ചവരാണ് പലപ്പോഴും നിയമലംഘനങ്ങൾ നടത്തുന്നതെന്നും നിയമരംഗത്തുള്ളവർ കൂടുതൽ കാരുണ്യവും വിനയവും ഉള്ളവരായിരിക്കണമെന്നും ജില്ല പ്രിൻസിപ്പൽ ജഡ്ജി ഡോ. ബി. കലാം പാഷ. വിശ്വാസിന്റെ ഒമ്പതാം വാർഷികവും വി.എൻ. രാജൻ വിക്ടിമോളജി ലൈബ്രറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിജീവിതരോടുള്ള സഹാനുഭൂതി സമൂഹം കാണിക്കണമെന്നും വിശ്വാസ് അതിന് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലയിലെ മികച്ച നിയമ വിദ്യാർഥിക്കുള്ള ഡോ. എൻ.ആർ. മാധവ മേനോൻ പുരസ്കാരവും വേലായുധൻ നമ്പ്യാർ സ്മാരക ഇന്റർ ലോ കോളജ് സംവാദമത്സരത്തിന്റെ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സബ് കലക്ടർ ഡോ. ബൽപ്രീത് സിങ് അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ അംബാസഡർ ശ്രീകുമാർ മേനോൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ മരിയ ജെറാൾഡ്, വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പി. മുരളി, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ. ഷീബ, അഡ്വ. കെ. വിജയ, അഡ്വ. ആർ. ദേവീകൃപ, ബി. ജയരാജൻ, എം. ദേവദാസ്, മുഹമ്മദ് അൻസാരി, അഡ്വ. എസ്. ശാന്താദേവി, ദീപ ജയപ്രകാശ് എന്നിവർ സംസാരിച്ചു. വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ് സ്വാഗതവും ജോയന്റ് സെക്രട്ടറി അഡ്വ. എൻ. രാഖി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.