പാര്‍ട്ടിയുമായി പിണങ്ങിനില്ക്കുന്നവരെ ചേർത്തുനിർത്തും- എം.വി. ഗോവിന്ദന്
text_fieldsകൂറ്റനാട്: ചെറിയ വിഷയങ്ങളുടെ പേരില്‍പോലും പാര്‍ട്ടിയുമായി വിയോജിച്ചുനില്ക്കുന്നവരെ ചേർത്ത് നിർത്താനുള്ള നടപടികൾ ഊര്‍ജിതമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ജനകീയ പ്രതിരോധ ജാഥക്ക് കൂറ്റനാട്ട് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുഷിപ്പുകള്‍ എല്ലാ പാര്‍ട്ടികളിലും ഉള്ളതുപോലെ സി.പി.എമ്മിലും ഉണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത വിധത്തില്‍ നടപടി എടുക്കമെന്ന് അദ്ദേഹം പറഞ്ഞു. വളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണറിന് ശേഷം കൂറ്റനാട് സെന്ററിൽനിന്ന് ജാഥ ക്യാപ്റ്റനെ തുറന്ന ജിപ്പിൽ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. ബാൻഡ് വാദ്യം, പഞ്ചവാദ്യം, നാടൻ കലകൾ, തിറ, മുത്തുക്കുടകൾ എന്നിവ സ്വീകരണത്തിന് പൊലിമയേകി.
തുറന്ന ജീപ്പിന് തൊട്ടുപിന്നിൽ ചുവപ്പ് വളന്റിയർമാർ മാർച്ച് ചെയ്തു. ജാഥ ക്യാപ്റ്റനെ സംഘാടക സമിതി ചെയർമാൻ ഡോ. വി. സേതുമാധവൻ, കൺവീനർ വി.കെ. ചന്ദ്രൻ, പി.എൻ. മോഹനൻ, ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ്, ലോക്കൽ സെക്രട്ടറിമാരായ എൻ. അനീഷ്, പി.പി. ഹമീദ്, കെ.വി. ബാലകൃഷ്ണൻ, എ.വി. മോഹനൻ, ടി.കെ. വിജയൻ, പി. വേലായുധൻ, എം. ഉമാശങ്കർ, പി.കെ. ചെല്ലുക്കുട്ടി, പി. നാരായണൻകുട്ടി, കെ. ഉണ്ണികൃഷ്ണൻ, വി.പി. അഷറഫ്, എ. കുട്ടി നാരായണൻ, പി.വി. രജീഷ് എന്നിവർ ഹാരമണിയിച്ചു. ജാഥാംഗങ്ങളെ കെ.പി. ശ്രീനിവാസൻ, എം.കെ. പ്രദീപ്, പി.ആർ. കുഞ്ഞുണ്ണി എന്നിവർ ഹാരമണിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.