മാൻകൊമ്പും വാറ്റുചാരായവുമായി മൂന്നുപേർ പിടിയിൽ
text_fieldsപാലക്കാട്: ഓണത്തോടനുബന്ധിച്ച് കയറംകോട്, നാമ്പുള്ളിപ്പുര, അത്താണിപ്പറമ്പിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും കോങ്ങാട് പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ മാൻകൊമ്പും രണ്ടര ലിറ്റർ വാറ്റുചാരായവും 100 ലിറ്റർ വാഷുമായി രണ്ട് കേസുകളിലായി മൂന്നുപേരെ അറസ്റ്റ് ചെയ്തു.
നാമ്പുള്ളിപ്പുര പുതുപ്പറമ്പിൽ വീട്ടിൽ ജോൺസൺ (35), നാമ്പുള്ളിപ്പുര വലിയപറമ്പിൽ രാധാകൃഷ്ണൻ (54) പുതുപ്പറമ്പിൽ തോമസ് (64) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തോമസിെൻറ പക്കൽനിന്ന് ഒരു ലിറ്റർ വാറ്റുചാരായവും ജോൺസെൻറ വീട്ടിൽനിന്ന് 100 ലിറ്ററോളം വാഷും ഒന്നരലിറ്റർ ചാരായവും മാനിെൻറ കൊമ്പോടുകൂടിയ തലയോട്ടിയും കണ്ടെത്തി. റബർ തോട്ടത്തിൽ കുഴിയുണ്ടാക്കി സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്.
മൈലംപുള്ളി മലയോര മേഖല കേന്ദ്രീകരിച്ച് അനധികൃതമായി വാറ്റുചാരായ വിൽപന നടക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. പ്രതികളെ കോവിഡ് പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കും.
പാലക്കാട് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസൻ, പാലക്കാട് ഡിവൈ.എസ്.പി ആർ. മനോജ് കുമാർ, കോങ്ങാട് ഇൻസ്പെക്ടർ ജോൺസൺ, എസ്.ഐ സുൽഫിക്കർ, ജൂനിയർ എസ്.ഐ ജസ്റ്റിൻ, എ.എസ്.ഐ നാരായണൻകുട്ടി, സി.പി.ഒമാരായ അനീഷ്, സുരേഷ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, സി. വിജയാനന്ദ്, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.