പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ മൂന്ന് ഡെങ്കി മരണം
text_fieldsപാലക്കാട്: ഒരുമാസത്തിനിടെ ജില്ലയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂന്ന് ഡെങ്കി മരണങ്ങൾ. ജൂണ്‍ 17ന് കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ മരിച്ച 32കാരനും 20ന് മരിച്ച പനയംപാടം സ്വദേശിയും ഉൾപ്പെടെ കല്ലടിക്കോടുണ്ടായ രണ്ട് പനി മരണവും ഡെങ്കിപ്പനി മൂലമാണെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിക്കപ്പെട്ടത്.
രണ്ടു ദിവസത്തിനിടെ 97 പേർ ഡെങ്കി ബാധിതരായി ചികിത്സ തേടി. തിങ്കളാഴ്ച മങ്കര സ്വദേശിയായ 48 കാരന്റെ മരണകാരണം ഡെങ്കപ്പനിയെന്ന് സംശയിക്കുന്നുണ്ട്. രക്തപരിശോധനയില്‍ ഡെങ്കി സ്ഥരീകരിച്ചെങ്കിലും ഇയാള്‍ക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ 26 ദിവസത്തിനിടെ ഡെങ്കിപ്പനി പിടിപെട്ടത് 689 പേര്‍ക്കാണ്. 88 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 18000 പേര് പനിക്ക് ചികിത്സ തേടി.
ഡെങ്കി പെരുകുന്നു; ഉദ്യോഗസ്ഥ ക്ഷാമത്തിൽ ആരോഗ്യവകുപ്പ്
21 ഫീല്‍ഡ് വര്‍ക്കര്‍ വേണ്ടിടത്ത് 11 പേര്
പാലക്കാട്: ഡെങ്കി കേസുകള്‍ വ്യാപകമാകുമ്പോഴും ആരോഗ്യവകുപ്പിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ഉദ്യോഗസ്ഥരില്ല. കൊതുക് ജന്യ രോഗങ്ങളുടെ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കേണ്ട ജില്ല മലേറിയ ഓഫിസറുടെ (ഡിസ്ട്രിക്ട് വെക്ടര്‍ ബോണ്‍ ഡിസീസ് സര്‍വൈലന്‍സ് ഓഫീസര്‍) തസ്തിക ഒഴിഞ്ഞ്കിടപ്പാണ്. ജില്ല ബയോളജിസ്റ്റിനാണ് ഈ ചുമതല നൽകിയിട്ടുള്ളത്. ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റിന്റെ ചുമതലയാണ് ബയോളജിസ്റ്റിനുള്ളത്. ഫോഗിങ്, കീടനാശിനി പ്രയോഗം എന്നിവയിലൂടെ രോഗകാരികളായ പ്രാണികളെയും ചെള്ളുകളെയും നശിപ്പിക്കുകയാണ് ഇവരുടെ പ്രധാന ദൗത്യം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ മതിയായ ജീവനക്കാര്‍ ജില്ല വെക്ടര്‍ കണ്ട്രോള് യൂണിറ്റില്ല. 21 ഫീല്‍ഡ് വര്‍ക്കര്‍ വേണ്ടിടത്ത് 11 പേര് മാത്രമാണിപ്പോഴുള്ളത്. ഡെങ്കിപ്പനിയും എലിപ്പനിയും ദിനംപ്രതി വര്‍ധിക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.