ജില്ലയുടെ പടിഞ്ഞാറന്‍ മേഖല കേന്ദ്രീകരിച്ചും തട്ടിപ്പ്
text_fieldsതൃത്താല: പാലക്കാട് കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകള്‍ക്ക് പുറമെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും സമാന സംഭവങ്ങള്‍. ഇന്‍സ്റ്റഗ്രാം, ഇ.വി ചാര്‍ജ്ജിങ് സ്റ്റേഷന്, തുടങ്ങി ഭൂമിയുടെ വരെ പേരിലാണ് കബളിപ്പിക്കല്‍. മേഖലയില്‍ വളരെയേറെ സ്വാധീനമുള്ള വ്യക്തിയുടെ നേതൃത്വത്തിലാണ് ബിനാമികളുമൊത്ത് ഏറെക്കാലമായി തുടരുന്ന തട്ടിപ്പ്.
ഇന്‍സ്റ്റഗ്രാംവഴി 250 കോടിയുടെ ആസ്തിയുണ്ടന്ന് തെറ്റിദ്ധരിപ്പിച്ചശേഷം ഓണ്‍ലൈന്‍ വഴി നിക്ഷേപം സ്വീകരിക്കുകയും വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷന് സ്ഥാപിക്കുന്നതിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടുകയുമാണ് ചെയ്യുന്നത്. സാധാരണക്കാര്‍മുതല്‍ വിദേശത്തുള്ളവര്വരെ ഇതില്‍ അകപെട്ടിട്ടുണ്ട്.
കൂടാതെ ഭൂമി ഇടപാടിലും ഒട്ടേറെപ്പേർ കബളിപ്പിക്കപ്പെട്ടതായി വിവരമുണ്ട്. കച്ചവടമെന്ന ധാരണയില്‍ സ്ഥലമുടമകളെ കണ്ട് വില ഉറപ്പിച്ച് ചെറിയ തുക ടോക്കണ്‍ അഡ്വാന്‍സ് നല്കി ഭൂമിയുടെ രേഖകള്‍ കൈവശമാക്കും. പിന്നീട് സ്ഥലമുടമക്ക് ചെറിയൊരു തുക നല്കി കൊടുക്കാനുള്ള തുകക്ക് പകരമായി കൂടുതല്‍ തുക കാണിച്ച് ചെക്ക് കൈമാറും.
ഇതിനിടെ ഭൂമി മുറിച്ച് മറ്റുപലര്‍ക്കുമായി കച്ചവടം ഉറപ്പിച്ച് നേരത്തെ കൈക്കലാക്കിയ രേഖകളും ഫോട്ടോയും ഉപയോഗപ്പെടുത്തി യഥാർഥ ഭൂമിയുടമ അറിയാതെ വിരലടയാളം പോലും വ്യാജമായി പതിപ്പിച്ച് രജിസ്ട്രേഷന് ചെയ്യും. ചെക്കിലെ സമയപരിധി അവസാനിക്കാനിരിക്കെ അവരെ സമീപിച്ച് അവധി നീട്ടീവാങ്ങും. അവധി കഴിഞ്ഞും പണം ചോദിച്ചാല്‍ നല്‍കില്ല.
ചെക്കിലെ അവധി കഴിയുന്നതിനാല്‍ നിയമനടപടി സ്വീകരിക്കാനാവാത്ത തരത്തില്‍ പലപ്പോഴും വഞ്ചിക്കപെടുകയാണ്. ഇത്തരം സംഭവങ്ങളെല്ലാം ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കയാണ്. എന്നാല്‍ പണം നഷ്ടപെട്ട പലരും അമളി പുറം ലോകം മൂടിവക്കുകയാണ്.
ഉചിതമായ നടപടികള്‍ ആവശ്യപെട്ടും തട്ടിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവികള്‍ക്കും അടക്കം പരാതി നല്‍കിയിരിക്കുകയാണ് വഞ്ചനക്കിരയായവര്‍. ഉത്തരവ് ലംഘിച്ച് വില്പന നടത്തിയതിനെതിരെ പട്ടാമ്പി കോടതിയിലും കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.