Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2021 10:26 AM IST Updated On
date_range 6 March 2021 10:26 AM ISTപറഞ്ഞതും ചെയ്തതും - തൃത്താല മണ്ഡലം
text_fieldsbookmark_border
കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലായ വികസനങ്ങളെക്കുറിച്ച് എം.എൽ.എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു
വി.ടി. ബല്റാം എം.എൽ.എ
- പ്രധാനപ്പെട്ട എല്ലാ സ്കൂളുകളിലും കെട്ടിടം നിർമിച്ചു.
- തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന് എം.എൽ.എ ഫണ്ടിൽനിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടം അവസാനഘട്ടത്തിൽ.
- ആനക്കര, കപ്പൂർ, പട്ടിത്തറ പഞ്ചായത്തുകളുടെ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തീകരിച്ചു.
- -ചാത്തന്നൂർ സ്കൂളിൽ സിന്തറ്റിക് ട്രാക്കും ഫുട്ബാൾ ടർഫും അടക്കമുള്ള സ്പോർട്സ് കോംപ്ലക്സ്.
- ചാത്തന്നൂരിൽ കമ്യൂണിറ്റി സ്ക്കിൽ പാർക്ക് യാഥാർഥ്യമായി.
- കൂട്ടക്കടവ് െറഗുലേറ്റർ പണി പുരോഗമിക്കുന്നു.
- വെള്ളിയാങ്കല്ല് െറഗുലേറ്ററിന് 20 കോടിയുടെ നവീകരണ പദ്ധതി.
- പ്രധാനപ്പെട്ട മൂന്ന് റോഡുകൾക്ക് പി.എം.ജി.എസ്.വൈ പദ്ധതിയിൽ അനുമതി.
- എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിരവധി ഗ്രാമീണ റോഡുകൾ.
- തൃത്താല പൊലീസ് സ്റ്റേഷന് എം.എല്.എ ഫണ്ട് കൂടി ഉപയോഗപ്പെടുത്തി പുതിയ കെട്ടിടം.
- ചാലിശ്ശേരിയിൽ ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ.
- സർക്കാറിെൻറ സമ്പൂർണ വൈദ്യുതീകരണ പദ്ധതി, എം.എൽ.എ ഫണ്ട് നൽകി പൂർത്തീകരിച്ചു.
- മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സി.സി.ടി.വി കാമറകളും കേന്ദ്രീകൃത നിരീക്ഷണ സംവിധാനവുമുൾപ്പെടെ 50 ലക്ഷം രൂപയുടെ പദ്ധതി.
- തൃത്താലയിൽ മാതൃക വില്ലേജ് ഓഫിസ്.
- കുമരനെല്ലൂരിലും തൃത്താലയിലും പുതിയ സബ് രജിസ്ട്രാർ ഓഫിസുകൾ.
പി.എന്. മോഹനന് - സി.പി.എം തൃത്താല ഏരിയ സെക്രട്ടറി
- വികസനത്തിൽ തൃത്താല ഇപ്പോഴും പിന്നാക്കം.
- സംസ്ഥാന സർക്കാറിെൻറ പദ്ധതികൾ മണ്ഡലത്തിൽ
- പ്രേയാജനപ്പെടുത്താനായില്ല.
- മുന് എം.എല്.എ ടി.പി. കുഞ്ഞുണ്ണിയുടെ കാലത്ത് ടെക്നിക്കല് സ്കൂളിനായി സ്ഥലമെടുപ്പ് പൂര്ത്തിയായിരുന്നെങ്കിലും പിന്നീട് ഇത് യാഥാർഥ്യമാക്കിയില്ല.
- ഉമ്മൻ ചാണ്ടി സര്ക്കാര് തറക്കല്ലിട്ട തൃത്താല കോളജ് പൂര്ത്തിയാക്കിയില്ല.
- ഇരു ജില്ലകളേയും ബന്ധിപ്പിക്കുന്ന ആനക്കര ഡയറ്റ് -അത്താണി റോഡ് പണി നടത്തിയില്ല.
- ആനക്കര ഡയറ്റ്- അത്താണി പാതയുടെ മലപ്പുറം അതിര്ത്തിയില്വരെ മന്ത്രി കെ.ടി. ജലീല് പൂര്ത്തിയാക്കിയെങ്കിലും ഇവിടെ നടപടി ഉണ്ടായില്ല.
- കുമ്പിടി -കരുവംപാടം റോഡ് അതിര്ത്തി മുട്ടിച്ചില്ല.
- 50 ലക്ഷം രൂപ ചെലവില് നാഗലശ്ശേരി പഞ്ചായത്തിലെ കൂറ്റനാട് നിർമിച്ച ടേക്ക് ആന് ബ്രേക്ക് കെട്ടിടം ഉപയോഗശൂന്യമാക്കുകവഴി ഫണ്ട് പാഴായി.
- 75 ലക്ഷം രൂപ ചെലവില് പട്ടിത്തറ പഞ്ചായത്തില് നടക്കുന്ന എല്.പി സ്കൂള് പ്രവൃത്തിയിൽ അഴിമതിയുണ്ട്.
- ഇൗ വിദ്യാലയത്തിെൻറ പഴയ കെട്ടിടം പൊളിക്കാതെയാണ് പുതിയ കെട്ടിടത്തിെൻറ നിർമാണം.
- കഴിഞ്ഞ സര്ക്കാര് ബജറ്റ് പ്രഖ്യാപനത്തിലെ മേലഴിയത്തെ ബയോറൈസ് പാര്ക്ക് യാഥാർഥ്യമാക്കിയില്ല.
- കൂട്ടകടവില് തടയണ നിർമാണം പൂര്ത്തിയാക്കിയില്ല.
ഞങ്ങൾക്കും പറയാനുണ്ട്
സര്ക്കാറും ജനപ്രതിനിധികളും പ്രീ പ്രൈമറി വിഭാഗത്തെ തഴയുന്നത് ഒഴിവാക്കപ്പെടണം. തൃത്താല മേഖലയില് സര്ക്കാര് വിദ്യാലയങ്ങളുടെ നിലനില്പിന് പ്രീ പ്രൈമറി കൂടിയേതീരൂ. വേതനം ഉൾപ്പെടെയുള്ളവ സര്ക്കാര് ഏറ്റെടുത്താലേ ലക്ഷ്യം കൈവരിക്കാനാവൂ. ഇക്കാര്യത്തില് എം.എല്.എയുടെ ഭാഗത്ത് വേണ്ടത്ര പ്രവര്ത്തനം ഉണ്ടായില്ല.
-പി. സജിത, അധ്യാപിക. പ്രീ പ്രൈമറി, ജി.എല്.പി സ്കൂള് കുമരനെല്ലൂര്
തൃത്താലയില് ഫയര്സ്റ്റേഷന് അനിവാര്യമാണ്. കഴിഞ്ഞകാല അഞ്ചു വര്ഷത്തെ പ്രവര്ത്തനങ്ങള് ഇത്തവണ കാഴ്ചെവച്ചില്ല. വികസനപദ്ധതികളില് ഇരുമുന്നണികളും പരസ്പര രാഷ്ട്രീയ വിരോധം അവസാനിപ്പിക്കണം.
-കെ. അഭിനന്ദ്, സി.എം.എ വിദ്യാർഥി, വാവന്നൂർ
കാർഷിക രംഗത്ത് നേട്ടം നൂറുമേനി ആയിരുന്നെങ്കിലും ഇപ്പോൾ വളരെ പിന്നിൽ ആണ്. അതിന് പ്രധാന കാരണം കൃഷിക്ക് ഉള്ള വെള്ളം ലഭ്യമാക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയാണ്. രാഷ്ട്രീയ അതിപ്രസരം മണ്ഡലത്തിെൻറ പ്രധാന വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നു എന്നതാണ് മണ്ഡലത്തിെൻറ ശാപം.
-കെ.പി. നൗഫൽ, പ്രവാസി, എൻജിനീയർ റോഡ്
മിക്ക കാര്യങ്ങള്ക്കും വേണ്ടത്ര പ്രാധാന്യം നല്കിയിട്ടുണ്ട് എന്നാണ് അഭിപ്രായം. വെള്ളിയാങ്കല്ല് മിനി പാര്ക്കും ജലസംവിധാനം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളും ഒരുക്കി. ദൂരവാസികള് അടക്കം നിരവധി വിനോദസഞ്ചാരികൾ തൃത്താലയിലെത്താന് ഇത് കാരണമായിട്ടുണ്ട്.
-സി.വി. അബൂബക്കര്, എഴുത്തുകാരന്, പട്ടിത്തറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story