പുലിപ്പേടി; കല്ലേക്കാട്ടും പരിസരങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിക്കുന്നു
text_fieldsപിരായിരി: ദിവസങ്ങളായി പുലിഭീതിയിൽ കഴിയുന്ന കല്ലേക്കാടും പരിസരങ്ങളിലും വനം വകുപ്പ് അധികൃതർ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു.
ഈ ഭാഗങ്ങളിൽ നാട്ടുകാർ കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെറീനാ ബഷീറിന്റെ സാന്നിധ്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ്ബാഷ, 17-ാം വാർഡ് അംഗം സുരേഷ്, ഫോറസ്റ്റ് ബീറ്റ് ഓഫിസർ സുരേഷ് എന്നിവരും ചേർന്നുള്ള വിശദമായ പരിശോധനക്കും കൂടിയാലോചനക്കും ശേഷമാണ് സംശയമുള്ള ഭാഗങ്ങളിൽ കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
പുലി വിഷയവുമായി ബന്ധപ്പെട്ട് കൃത്രിമ ഫോട്ടോ, വീഡിയോ എന്നിവ ചേർത്തുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രദേശ വാസികളോട് ആവശ്യപ്പെട്ടു.ആശങ്കപ്പെടേണ്ട സാഹചര്യം ഒഴിവാക്കാനും ജാഗ്രത പാലിക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.