അമ്മയെ രക്ഷിക്കാൻ കനിവ് തേടി മക്കൾ
text_fieldsആലത്തൂർ: ഹൃദയത്തിലെ പ്രധാന രക്തധമനിയിലെ തകരാറിന് അടിയന്തര ശസ്ത്രക്രിയ അവശ്യമായ അമ്മയുടെ അരികിൽ കനിവ് കാത്ത് പ്ലസ് ടു വിദ്യാർഥിയായ മകൻ 45 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒറ്റക്ക് കഴിയുന്നു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് പാറക്കളത്ത് പരേതനായ സുരേഷിന്റെ ഭാര്യ അജിതയാണ് (46) രോഗത്താൽ കഷ്ടപ്പെടുന്നത്. ഭാർത്താവ് സുരേഷ് നാല് വർഷം മുമ്പ് മരിച്ചു. അജിത കൂലിപ്പണി ചെയ്ത് കിട്ടുന്ന പൈസകൊണ്ടാണ് നിത്യജീവിതവും രണ്ടു മക്കളുടെ പഠനവും കഴിഞ്ഞിരുന്നത്.
അജിതക്ക് രോഗം മൂർഛിച്ച് ആശുപത്രിയിൽ കിടപ്പായതോടെ വരുമാനമാർഗമെല്ലാം നിന്നുപോയി. പ്ലസ് ടു വിദ്യാർഥി ഷിജിലാണ് ആശുപത്രിയിൽ അമ്മയെ പരിചരിക്കുന്നത്. പ്ലസ് വൺ വിദ്യാർഥിയായ നിജിലാണ് മറ്റൊരു മകൻ. ശസ്ത്രക്രിയയും ചികിത്സയും മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗജന്യമാണ്. ഹൃദയത്തിൽ വെച്ചുപിടിപ്പിക്കേണ്ട സാമഗ്രികൾ വാങ്ങി കൊടുക്കണം. എങ്കിലെ ശസ്ത്രക്രിയ നടത്താൻ കഴിയൂ. ഇതിന് എട്ടര ലക്ഷമാണത്രേ വേണ്ടത്. അതിൽ പലവിധ സഹായങ്ങളായി നാല് ലക്ഷത്തോളം ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന സംഖ്യ എങ്ങനെ ലഭിക്കുമെന്നോ എന്താണ് ചെയ്യേണ്ടതെന്നോ കുട്ടികൾക്കറിയില്ല.
സുമനസ്സുകളുടെ കാരുണ്യം തേടുകയാണിവർ. അമ്മ ജീവിതത്തിലേക്ക് തിരിച്ചെത്തിയാലേ ഇവരുടെ ജീവിതവും മുന്നോട്ട് പോകൂ. പണമില്ലാത്തിനാൽ ശസ്ത്രക്രിയ വൈകുന്നത് മക്കളെയും തളർത്തുന്നു. സർക്കാർ സഹായത്താൽ നടക്കുന്ന വീട് നിർമാണവും പാതിവഴിയിൽ നിൽക്കുന്നു. സുമനസ്സുകളുടെ കാരുണ്യം തേടി ആലത്തൂർ എച്ച്.ഡി.എഫ്.സി ബാങ്കിൽ അജിതക്ക് ചികിത്സ സഹായം പ്രതീക്ഷിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 50100477564035 എന്നതാണ് അക്കൗണ്ട് നമ്പർ. ഐ.എഫ്.എസ്.സി: HDFC0001527. ഫോൺ/ഗൂഗിൾ പേ നമ്പർ: 8113837702.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.