വ്യാജ കള്ള് നിർമാണ കേന്ദ്രം കണ്ടെത്തി; ഏഴുപേർ അറസ്റ്റിൽ
text_fieldsആലത്തൂർ: വടക്കഞ്ചേരി അണക്കപ്പാറയിൽ സ്പിരിറ്റ് ചേർത്ത് വ്യാജ കള്ള് നിർമിക്കുന്ന കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. രണ്ടുവീടുകളിൽനിന്ന് 1435 ലിറ്റർ സ്പിരിറ്റ്, 2275 ലിറ്റർ വ്യാജ കള്ള്, 550 ലിറ്റർ പഞ്ചസാര ചേർത്ത സ്പിരിറ്റ് ലായിനി എന്നിവ എക്സൈസ് സംഘം പിടികൂടി. സംഭവസ്ഥലത്തുനിന്ന് 11,65,500 രൂപ കണ്ടെടുക്കുകയും ജോലിക്കാരായ ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വ്യാജ കള്ള്, സ്പിരിറ്റ് എന്നിവ കടത്താൻ ഉപയോഗിച്ചിരുന്ന അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
35 ലിറ്ററിെൻറ 41 കന്നാസുകളിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചത്. 200 ലിറ്ററിെൻറ 13 ബാരലുകളിൽ വ്യാജകള്ളും തയാറാക്കിവെച്ചിരുന്നു. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് സ്പെഷൽ സ്ക്വാഡും ആലത്തൂർ എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്നാണ് ഞായറാഴ്ച പുലർച്ച റെയ്ഡ് നടത്തിയത്.
പെരുമ്പാവൂരിൽ താമസിക്കുന്ന കോതമംഗലം സ്വദേശി സോമൻ നായരുടെ ഉടമസ്ഥതയിലുള്ള വീട്ടിലും ആലത്തൂർ, കുഴൽമന്ദം മേഖലകളിൽ കള്ള് ലേലത്തിലെടുത്ത കാവശ്ശേരി പാടൂർ മണക്കാട് സ്വദേശി സുധീഷിെൻറ വീട്ടിലുമാണ് വ്യാജ കള്ള് നിർമാണം നടന്നിരുന്നത്. രണ്ടുവീടുകളിലുമുണ്ടായിരുന്ന ഏഴുപേരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സോമൻ നായരുടെ ഓഫിസ് മാനേജർ കോട്ടയം ഏറ്റുമാനൂർ സ്വദേശി വിൻസെൻറ് (56), ആലത്തൂർ കാട്ടുശ്ശേരി സ്വദേശി ബൈജു (50), തൃശൂർ കണ്ടശാംകടവിൽ ചന്ദ്രൻ (65), പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളിയിൽ ശശി (46), വണ്ടിത്താവളം ശിവശങ്കരൻ (50), കാവശ്ശേരി പാടൂർ സ്വദേശി പരമേശ്വരൻ (59), വടക്കഞ്ചേരി ആയക്കാട് വാസുദേവൻ (57) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതിെൻറ ഉടമസ്ഥരെന്ന് പറയുന്ന സോമൻ നായരും സുധീഷും ഉൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് കേസ്. ഇവർ രണ്ടുപേരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇവർക്കായി മറ്റു ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. എൻഫോഴ്സ്മെൻറ് ബ്യൂറോയിലെ ഇൻസ്പെക്ടർ അനൂബ്, പ്രിവൻറിവ് ഓഫിസർമാരായ മണി, ടി.പി. മണികണ്ഠൻ, ജെ.ആർ. രഞ്ജിത്ത്, സ്ക്വാഡിലെ പ്രിവൻറിവ് ഓഫിസർ പ്രഭ, അനിൽകുമാർ, കെ. ആനന്ദ്, ആലത്തൂർ സർക്കിൾ ഓഫിസിലെ ഇൻസ്പെക്ടർ പി.എം. മുഹമ്മദ് റിയാസ്, വി. സുരേഷ്, പി.കെ. ഷിബു, എം. പ്രസാദ്, എബിൻ ദാസ്, വേണുഗോപാൽ, കെ. സുമേഷ്, റേഞ്ച് ഓഫിസിലെ ഇൻസ്പെക്ടർ പ്രശോഭ്, ജഗദീശൻ, ജലാലുദ്ദീൻ, സന്ദീപ്, പ്രദീപ്, സി. സനോജ, ബിനുകുമാർ, രതീഷ്, വിജീഷ്, ടി.സി. സജീവ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.