കള്ളുഷാപ്പുകൾ പ്രവർത്തിക്കുന്നത് ബിനാമികൾക്ക് കീഴിൽ
text_fieldsപാലക്കാട്: നിയമംമൂലം നിരോധിച്ചിട്ടും ജില്ലയിലെ കള്ളുഷാപ്പുകളിൽ ഏറിയപങ്കും പ്രവർത്തിക്കുന്നത് ബിനാമികൾക്ക് കീഴിൽ. മിക്കപ്പോഴും ലൈസൻസ് നേടിയ വ്യക്തിയല്ല ഷാപ്പ് നിയന്ത്രിക്കുക. എക്സൈസിന് കാര്യമറിയാമെങ്കിലും നടപടിക്ക് മുതിരാറില്ല.
മദ്യദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം അബ്കാരി നിയമങ്ങൾ കർശനമാക്കാറുള്ള അധികൃതർ പിന്നീട് ക്രമേണ കണ്ണടക്കാറാണ് പതിവ്. പ്രതിദിനം ഷാപ്പുകളിൽ എത്തുന്ന കള്ളിെൻറ അളവും വിൽപനയുടെ തോതും അധികൃതർ പരിശോധിക്കാറില്ല. കോവിഡ് കാലത്ത് കള്ള് ഉൽപാദനം കുറഞ്ഞിട്ടും ജില്ലയിൽനിന്ന് ഇതരജില്ലകളിലേക്ക് പോകുന്ന കള്ളിെൻറ അളവിൽ കുറവില്ല. ജില്ലയിൽനിന്ന് തെക്കൻ ജില്ലകളിലകളിലേക്കുള്ള കള്ള് ദേശീയപാത അഞ്ചുമൂർത്തിമംഗലത്തും വടക്കൻജില്ലകളിലേക്കുള്ളത് പറളിയിലും രേഖപ്പെടുത്തിയാണ് കടത്തിവിടുന്നത്.
എന്നാൽ, വാഹനത്തിലെ തൊഴിലാളികൾ പറയുന്നത് രേഖപ്പെടുത്തുന്നതല്ലാതെ ശാസ്ത്രീയ പരിശോധനക്ക് സംവിധാനമില്ല. അണയക്കപാറ വ്യാജ കള്ള് നിർമാണ കേന്ദ്രം പിടിക്കപ്പെട്ടതോടെ സത്യസന്ധമായി ജോലി ചെയ്യുന്ന ജിവനക്കാരെ ജില്ലയിലെ ഒരുവിഭാഗം ജീവനക്കാർ ഒറ്റപ്പെടുത്താനും അപകീർത്താനുള്ള ശ്രമം നടക്കുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.