മുണ്ടൂരിൽ ചരക്ക് ലോറി മറിഞ്ഞു; ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു
text_fieldsമുണ്ടൂർ: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ചരക്ക് ലോറി മറിഞ്ഞ് ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുണ്ടൂർ ചുങ്കത്ത് ചിരട്ട കയറ്റി വന്ന ലോറിയാണ് ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗതാഗതം തടസ്സപ്പെട്ടുവെങ്കിലും സംഭവസമയത്ത് വാഹനത്തിരക്ക് ഉണ്ടാവാത്തത് കാരണം അപകടത്തിന്റെ വ്യാപ്തി കുറച്ചു. വ്യാഴാഴ്ച പുലർച്ച ഒന്നിനാണ് അപകടം. നേരം പുലർന്ന് ദേശീയ പാതയിൽ വാഹനത്തിരക്കേറിയതോടെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടു. ദീർഘനേരം വാഹനങ്ങൾ കുടുങ്ങി കിടന്നത് ഗതാഗത തടസ്സത്തിന് വഴിയൊരുക്കി. മുണ്ടൂർ-തൂത പാത, പാലക്കാട്, മണ്ണാർക്കാട് റോഡുകൾ എന്നിവ കൂടി ചേരുന്ന പാതക്ക് സമീപമാണ് അപകടമുണ്ടായത്. മൂന്ന് ദിക്കുകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പോവുന്നതും വരുന്നതും ഒരേ പാതയിലൂടെയാണ്. ഒരു വശത്ത് നിന്ന് വരുന്ന വാഹനങ്ങൾ കടത്തിവിട്ട ശേഷമാണ് എതിർ ഭാഗത്തെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റിയത്. കോങ്ങാട് പൊലീസ് ഗതാഗതം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.