കണ്ണടച്ച് വാളയാർ-വടക്കഞ്ചേരി ദേശീയപാതയിലെ ട്രാഫിക് സിഗ്നലുകൾ
text_fieldsപാലക്കാട്: വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ പലയിടത്തും ട്രാഫിക് സിഗ്നലുകൾ പൂർണമായും പ്രവർത്തിക്കാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു. പല സ്ഥലത്തും ചുവപ്പ് സിഗ്നലുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
കഞ്ചിക്കോട്, പുതുശ്ശേരി, ചന്ദ്രനഗർ, കാഴ്ചപറമ്പ്, കണ്ണനൂർ, കുഴൽമന്ദം, ആലത്തൂർ, ഇരട്ടക്കുളം എന്നിവിടങ്ങളിലാണ് പ്രധാന സിഗ്നലുകൾ പ്രവർത്തിക്കുന്നത്. എന്നാൽ, ഇവയിൽ പലയിടത്തും സമയം സൂചിപ്പിക്കുന്നവ പ്രവർത്തിക്കുന്നില്ല.
ദേശീയപാതയിലെ അപകടങ്ങൾ കുറക്കാൻ ട്രാഫിക് സംവിധാനങ്ങൾ കാര്യക്ഷമമാക്കുമെന്ന പൊലീസ്-മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ പ്രസ്താവനക്ക് വിപരീതമാണ് കാര്യങ്ങൾ നടക്കുന്നത്.ഇതര സംസ്ഥാനങ്ങളിൽനിന്നും ജില്ലയിൽ ദിവസേന നിരവധി വാഹനങ്ങൾ വന്നുപോകുന്ന ദേശീയപാതയിലെ സിഗ്നൽ സംവിധാനം കാര്യക്ഷമമല്ലാത്തത് അപകട സാധ്യത വർധിപ്പിക്കുമെന്ന് നാട്ടുകാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.