ട്രാൻസ്ഫോമറുകൾ ലഭിക്കുന്നില്ല; കെ.എസ്.ഇ.ബിക്കും ഉപഭോക്താക്കൾക്കും ലക്ഷങ്ങൾ നഷ്ടം
text_fieldsപാലക്കാട്: ഇടത്തരം വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾക്കുള്ള ട്രാൻസ്ഫോമറുകൾ പണമടച്ചിട്ടും ലഭ്യമാകുന്നില്ല. ഇതിനാൽ കെ.എസ്.ഇ.ബി ഓഫിസുകളിൽ നൂറുകണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. മുൻകാലങ്ങളിൽ പണമടച്ച് ദിവസങ്ങൾക്കുള്ളിൽ ട്രാൻസ്ഫോമർ സ്ഥാപിച്ച് കണക്ഷൻ നൽകാറുണ്ടായിരുന്നു. എന്നാൽ, ഏതാനും വർഷങ്ങളായി ട്രാൻസ്ഫോമറുകൾ കിട്ടാത്ത അവസ്ഥയാണെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് കാരണമെന്ന് അപേക്ഷകർ കുറ്റപ്പെടുത്തുന്നു.
പണമടച്ച് ട്രാൻസ്ഫോമറിനായി കാത്തുനിൽക്കുന്ന ഭൂരിഭാഗം ഉപഭോക്താക്കളും പകൽ സമയത്ത് മാത്രം ഉപയോഗിക്കുന്ന വ്യവസായങ്ങളുടെ നടത്തിപ്പുകാരാണ്. ആവശ്യത്തിൽ കൂടുതൽ വൈദ്യുതി ലഭ്യമായ പകൽ സമയത്ത് അത് വിതരണം ചെയ്ത് ലക്ഷങ്ങൾ ലാഭമുണ്ടാക്കേണ്ട സമയത്താണ് ട്രാൻസ്ഫോമറുകളുടെ ദൗർലഭ്യം പറഞ്ഞ് കണക്ഷൻ നൽകാൻ പറ്റാതിരിക്കുന്നത്. ഇതിനാൽ വ്യവസായങ്ങൾ അത്യാവശ്യം തുടങ്ങേണ്ട പല അപേക്ഷകരും താൽക്കാലികമായി ജനറേറ്റർ വെച്ച് വൈദ്യുതി ഉപയോഗിച്ചു തുടങ്ങി. ഇതിനാൽ ദിവസവും 15,000 രൂപ വരെ നഷ്ടമുണ്ടെന്ന് വ്യവസായ സ്ഥാപന ഉടമകൾ പറയുന്നു. മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിൽ ചാർജിങ് സ്റ്റേഷനുകൾ അടക്കം ഇത്തരത്തിൽ കണക്ഷൻ ലഭ്യമാകാതെ കിടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.