ചോദിച്ച് കുടുങ്ങി; ഇനി പച്ചരി തിന്നാൽ മതി
text_fieldsപാലക്കാട്: പുഴുക്കലരിയോടൊപ്പം പച്ചരി വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതോടെ റേഷൻകടകളിൽ വിതരണത്തിനെത്തുന്നത് പച്ചരി. 60 മുതൽ 70 ശതമാനം വരെ പച്ചരിയാണ് ജില്ലയിലേക്ക് എഫ്.സി.ഐ നൽകിയത്. ഇതോടെയാണ് കാർഡുടമകൾക്ക് അരിവിഹിതത്തിൽ പച്ചരിമാത്രം ഇടംപിടച്ചത്. ജൂലൈ പകുതിയായിട്ടും പല റേഷൻ കടകളിലും പുഴക്കലരി ഇതുവരെയും വിതരണത്തിന് എത്തിയിട്ടില്ല.
റേഷൻകടകളിൽ പോർട്ടബലിറ്റി സംവിധാനം വന്നതോടെ തൊട്ടടുത്ത മാസത്തെ വിഹിതം കൂടി റേഷൻകടകളിൽ സ്റ്റോക്ക് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ 55 ശതമാനം റേഷൻ കടകളിലും സ്റ്റോക്ക് താളം തെറ്റി. മുൻവർഷങ്ങളിൽ റേഷൻ കടകളിലൂടെ പച്ചരി കിട്ടാതെവന്നതോടെയാണ് ഉത്സവ-ആഘോഷ സമയത്തെങ്കിലും പച്ചരി വേണമെന്ന ആവശ്യം ഉയർന്നത്.
കാർഡുടമകളുടെ ആവശ്യം അധികൃതരെ അറിയിച്ചതോടെയാണ് എഫ്.സി.ഐ കെട്ടിക്കിടക്കുന്ന പച്ചരി നവംബർ മുതൽ ഇടംപിടിച്ചത്. പച്ചരിമാത്രം വാങ്ങാന്‍ ഭൂരിഭാഗം കാര്‍ഡുടമകളും തയാറാകുന്നില്ല. ഇതിനാല്‍ റേഷന്‍ കടകളില്‍ പച്ചരി കെട്ടിക്കിടക്കുകയാണ്. മുന്‍ഗണന പട്ടികയിലുള്ള മുഴുവന്‍പേര്‍ക്കും പച്ചരി മാത്രം ലഭിച്ചതോടെ സാധാരണക്കാർ ഓപൺ മാർക്കറ്റിൽനിന്നും ഉയർന്ന വിലക്ക് പുഴുക്കലരി വാങ്ങേണ്ട സ്ഥിതിയാണ്. ചെലവാകാതെ കെട്ടിക്കിടക്കുന്ന പച്ചരി ഉണങ്ങുന്നതുമൂലം തൂക്കക്കുറവ് വരുന്നത് കടയുടമകൾക്ക് സാമ്പത്തിക ബാധ്യത വരുന്നുണ്ട്. പച്ചരി പുഴുക്കലരിയെപോലെ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.