ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതിയെത്തിയില്ല, ഓൺലൈൻ പഠനം മുടങ്ങി വിദ്യാർഥികൾ
text_fieldsമുതലമട: നരിപ്പറചള്ളയിൽ രണ്ട് ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതിയെത്തിയില്ല. ഓൺലൈൻ പഠനം മുടങ്ങുന്നതായി വീട്ടുകാർ. ചുള്ളിയാർ ഡാമിനടുത്ത പുറേമ്പാക്ക് ഭൂമിയിൽ പതിറ്റാണ്ടിലധികമായി വസിച്ചുവരുന്ന ശാന്തി, മാരിയപ്പൻ കുടുംബങ്ങൾക്കാണ് ഇതുവരെ വെളിച്ചമെത്താത്തത്. ശാന്തിയുടെ നാല് മക്കൾക്കാണ് വൈദ്യുതിയില്ലാത്തതിനാൽ പഠനം മുടങ്ങിയത്.
തൊട്ടടുത്ത വീട്ടിൽ ഓൺലൈൻ ക്ലാസ് കാണാൻ മക്കൾ പോകാറുണ്ടെങ്കിലും വഴിയിൽ തെരുവുനായ്ക്കളും ഇഴജന്തുക്കളും നിറഞ്ഞത് പ്രയാസമുണ്ടാക്കുന്നതായി ശാന്തി പറഞ്ഞു. റേഷൻ കാർഡ്, വെളിച്ചം എന്നിവയില്ലാതെ പ്രയാസപ്പെടുന്ന നരിപ്പാറചള്ളയിലെ കുടുംബങ്ങളെക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയതിനെ തുടർന്ന് എല്ലാവർക്കും റേഷൻ കാർഡ് ലഭിച്ചു.
ട്ടികവർഗ വകുപ്പ് ഇപ്പെട്ട് മുതലമടയിൽ 30 കുടുംബങ്ങൾക്ക് വൈദ്യുതീകരിക്കാൻ സിമൻറ് ഭിത്തിയും വയറിങ്ങും ചെയ്ത് നൽകിയെങ്കിലും ശാന്തിയുടെയും അയൽവാസിയുടെയും പേരുകൾ ഇല്ലാത്തതാണ് വെളിച്ചമില്ലാതാകാൻ വഴിവെച്ചത്. ശേഷം കെ.എസ്.ഇ.ബി, പട്ടികവർഗ വകുപ്പ് എന്നിവക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.