തൂത റോഡ് നവീകരണം ഇഴഞ്ഞു തന്നെ; അപകട ഭീഷണി ഒഴിഞ്ഞില്ല
text_fieldsകോങ്ങാട്: മുണ്ടൂർ-തൂത പാത നവീകരണം ഇഴഞ്ഞതോടെ റോഡിലെ പോരായ്മകൾ അപകടക്കെണിയാവുന്നു. രാത്രി കാലങ്ങളിൽ പെരിങ്ങോട്, അഴിയന്നൂർ, പാറശ്ശേരി എന്നി സ്ഥലങ്ങൾ ഉൾപ്പെടെ റോഡിൽ കുഴി നിറഞ്ഞ ഭാഗവും നവീകരണ പ്രവർത്തി ആരംഭിച്ച സ്ഥലങ്ങളിലും അവ പൂർത്തികരിക്കാത്തതും വിനയായി. റോഡ് പണി പുരോഗമിക്കുന്ന കാലയളവിൽ ഈ മേഖലയിൽ ഒരു വീട്ടമ്മയുൾപ്പെടെ മൂന്ന് പേരാണ് എട്ട് മാസത്തിനിടെ റോഡപകടങ്ങളിൽ മരിച്ചത്. പരിക്കേറ്റവർ 35 ലധികം വരും.
പണിക്കായി പൊളിച്ചിട്ട റോഡ് പാതി ഭാഗത്ത് മാത്രമാണ് മെറ്റലിട്ട് നിരത്തിയത്. ഇത്തരമൊരു അവസ്ഥയും മെറ്റലിളകിയ സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിനിരയാവുന്നത് പതിവായി. അതേസമയം, മുണ്ടൂർ-തുത റോഡ് പ്രതലം പുതുക്കുന്ന പ്രവർത്തിയും അനുബന്ധ ജോലികളും ഡിസംബർ ഒന്നിനകം പൂർത്തിയാക്കുമെന്നാണ് റോഡ് നവീകരണ ചുമതലയുള്ള കെ.എസ്.ടി.പി എൻജിനിയറിങ് വിങ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.