ഉദയവർമന്റെ വേർപാട്: അറ്റുപോയത് ഒരു കാലഘട്ടത്തിൻെറ കണ്ണി
text_fieldsപട്ടാമ്പി: അഡ്വ. എം.പി. ഉദയവർമെൻറ വേർപാടോടെ അറ്റുപോയത് ഒരു കാലഘട്ടത്തിെൻറ കണ്ണി. വക്കീലന്മാരുടെ വക്കീലായി കോടതിയിലും മതനിരപേക്ഷ മനസ്സോടെ സാമൂഹിക സാംസ്കാരികാര മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു ഉദയവർമൻ വക്കീൽ. ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം ഇ.പി. ഗോപാലെൻറ സന്തത സഹചാരിയായിരുന്നു.
ഇ.എം.എസ്, ഇ.പി. ഗോപാലൻ, കെ.ഇ. ഇസ്മായിൽ എന്നിവർക്കൊപ്പം പട്ടാമ്പിയുടെ വികസന പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിൽ മുന്നിലായിരുന്നു. ഇന്ത്യനൂർ ഗോപി, ഡോ. കെ.പി. മുഹമ്മദ്കുട്ടി എന്നിവർക്കൊപ്പം ഭാരതപ്പുഴ സംരക്ഷണ പ്രവർത്തനങ്ങളിലും പട്ടാമ്പിയുടെ വികസന പ്രക്ഷോഭങ്ങളിലും കൈയൊപ്പ് ചാർത്തി.
രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി പല തെരഞ്ഞെടുപ്പുകളിലും ചുമതലകൾ വഹിച്ചിട്ടുണ്ട്. മിക്ക യോഗങ്ങളും നടന്നിരുന്നത് അദ്ദേഹത്തിെൻറ വീട്ടുമുറ്റത്തായിരുന്നു. മന്ത്രിമാരും നിയമസഭ സാമാജികരും അഭിഭാഷക പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം വക്കീലിെൻറ മേലെ പട്ടാമ്പിയിലെ വീട്ടിൽ ഒത്തുചേരുമായിരുന്നു.
ചെറുപുഞ്ചിരിയോടെ മാത്രം സംസാരിക്കുന്ന അദ്ദേഹം വിപുലമായ സൗഹൃദവലയം കാത്തുസൂക്ഷിച്ചിരുന്നു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സമഭാവനയോടെ ഇടപഴകാൻ കഴിഞ്ഞിരുന്ന വക്കീൽ നവതി ആഘോഷത്തിന് കാത്തുനിൽക്കാതെയാണ് കോവിഡിനും തുടർന്ന് കഴിഞ്ഞ രാത്രി മരണത്തിനും കീഴടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.