വോട്ടുചോർച്ച; മലമ്പുഴയിൽ കോൺഗ്രസിന് ദയനീയ തോൽവി
text_fieldsമലമ്പുഴ: ത്രികോണപ്പോരിെൻറ വീറും വാശിയും പ്രകടമായ മലമ്പുഴയിൽ ഇളകാതെ ഇടതുകോട്ട. 2016ൽ വി.എസ്. അച്യുതാനന്ദൻ 27,000ത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിൽ ഇത്തവണ സി.പി.എം സ്ഥാനാർഥി എ. പ്രഭാകരെൻറ ഭൂരിപക്ഷം 24,795 വോട്ടുകൾ. രണ്ടായിരത്തിൽപരം വോട്ടുകളുടെ കുറവുണ്ട്.
അതേസമയം, യു.ഡി.എഫ് സ്ഥാനാർഥി എസ്.കെ. അനന്തകൃഷ്ണൻ, ബി.ജെ.പിക്ക് പിറകിൽ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2016ൽ മുൻ കെ.എസ്.യു പ്രസിഡൻറ് വി.എസ്. േജായിക്ക് കിട്ടിയ വോട്ടുകൾപോലും അനന്തകൃഷ്ണന് കിട്ടിയില്ല. രണ്ടാം സ്ഥാനത്തുവന്ന ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ, കോൺഗ്രസ് വോട്ട് ബാങ്കിൽ കടന്നുകയറിയെന്നാണ് വിലയിരുത്തൽ. യു.ഡി.എഫ് സ്ഥാനാർഥി അനന്തകൃഷ്ണന് 34,611 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിയിേലക്ക് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപണമുയർന്ന കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വി.എസ്. ജോയിക്ക് 35,333 വോട്ടുകൾ ലഭിച്ചിരുന്നു. കോൺഗ്രസിെൻറ വോട്ട് ബാങ്കിൽ ഇത്തവണയും വൻ ചോർച്ച ഉണ്ടായെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ബി.ജെ.പി ആദ്യമായി രണ്ടാംസ്ഥാനത്ത് വന്ന 2016ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി സി. കൃഷ്ണകുമാൻ നേടിയത് 46,157 വോട്ടുകളാണ്. ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചത് 49,301വോട്ടുകൾ.
ഘടകക്ഷിയായ ഭാരതീയ നാഷനൽ ജനതാദളിൽനിന്ന് സീറ്റ് പിടിച്ചുവാങ്ങി ഇത്തവണ ഡി.സി.സി സെക്രട്ടറി കൂടിയായ അനന്തകൃഷ്ണൻ തന്നെ മത്സരിച്ചിട്ടും കോൺഗ്രസിെൻറ വോട്ടുകളിൽ ഗണ്യമായ ചോർച്ചയുണ്ടായി. ബി.ജെ.പിക്ക് വോട്ടുമറിച്ചതായി ചില കോണുകളിൽനിന്ന് ഉയർന്ന ആരോപണം ശരിവെക്കുന്നതാണ് കോൺഗ്രസ് വോട്ടുകളിലെ ചോർച്ച.
ലോക്സഭ, തദേശ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് തിരിച്ചുവരവ് നടത്തിയ മണ്ഡലത്തിലാണ് വീണ്ടും ബി.ജെ.പിയിേലക്ക് വോട്ടുകൾ മറിഞ്ഞത്. അതേസമയം, പ്രദേശികമായി സ്വാധീനമുള്ള മുതിർന്ന നേതാവ് എ. പ്രഭാകരൻ ഇടതു സ്ഥാനാർഥിയായിട്ടും തദേശഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ േവാട്ടുകൾ ഇടതിന് ഇത്തവണ നേടാനായില്ല. ചെറിയൊരളവിൽ ഇടതു വോട്ടുകൾ മറ്റു സ്ഥാനാർഥികൾക്ക് പോയെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.