ഉജ്ജ്വൽ കെ. മേനോെൻറ ലാവോടാബ് പ്രോജക്ടിന് എ.െഎ.സി.ടി.ഇ നോമിനേഷൻ
text_fieldsപാമ്പാടി: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷെൻറ (എ.ഐ.സി.ടി.ഇ) ഛത്ര വിശ്വകർമ അവാർഡിന് പാമ്പാടി നെഹ്റു കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച് സെൻറർ വിദ്യാർഥി ഉജ്ജ്വൽ കെ. മേനോന് നോമിനേഷൻ.
പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് മിഷനിലെ മൈക്രോ സ്മോൾ ആൻഡ് മീഡിയം എൻറർപ്രൈസ് വിഭാഗത്തിനായാണ് പ്രോജക്ട് തയാറാക്കിയത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയായ ഉജ്ജ്വലിെൻറ പ്രോജക്ട് സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്കാണ് നോമിനേഷൻ നേടിയത്. കേരളത്തിൽ നിന്നുള്ള ഏക ഫൈനൽ എൻട്രിയാണിത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അവാർഡ് സമ്മാനിക്കും.
ലാപ്ടോപ്, പേഴ്സനൽ കമ്പ്യൂട്ടർ, ടാബ്ലറ്റുകൾ എന്നിവയെ ഉപഭോക്താവിെൻറ ആവശ്യത്തിനനുസരിച്ച് മാറ്റിയെടുക്കാവുന്ന തരത്തിലാണ് ഉജ്ജ്വലിെൻറ ലാവോ ടാബ് പ്രോജക്ട്.
ഇവയുടെ സ്ക്രീൻ ഏരിയ ലാവോ ടാബിെൻറ സഹായത്തോടെ വർധിപ്പിക്കുകയും കൂടുതൽ പ്രഫഷനൽ ജോലികൾക്ക് സഹായകരമാകുകയും ചെയ്യും. രാജ്കുമാറിെൻറ മേൽനോട്ടത്തിൽ പൂർത്തിയായ പ്രോജക്ട് നിലവിൽ ഛത്ര വിശ്വ പുരസ്കാരത്തിെൻറ ബുക്ക്ലറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.