അംഗീകാരമില്ലാത്ത മിഠായികൾ പിടിച്ചെടുത്തു
text_fieldsകൊടുവായൂർ: ഫുഡ് ആൻഡ് സേഫ്റ്റിയുടെ അംഗീകാരമില്ലാത്ത മിഠായികൾ പിടിച്ചെടുത്തു. കൊടുവായൂർ മാർക്കറ്റിൽനിന്നാണ് അംഗീകാരമില്ലാത്തതും വ്യക്തമായ വിലാസം ഇല്ലാത്തതുമായ മിഠായികൾ പിടിച്ചെടുത്തത്. സി.സി സ്റ്റിക്ക്, ക്രേസി പോപ്പ് എന്നീ പേരുകളിൽ തമിഴ് വിലാസത്തിൽ ഇറങ്ങുന്ന മിഠായികളിൽ ഫുഡ് ആൻഡ് സേഫ്റ്റിയുടെ ലൈസൻസ്, ബാർകോഡ് വിവരങ്ങൾ എന്നിവ വ്യാജമാണെന്ന് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
തുടർന്ന് മിഠായികൾ പിടിച്ചെടുത്ത് പരിശോധനക്ക് അയക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി മാത്യു പറഞ്ഞു.ഭക്ഷ്യ സുരക്ഷാ വകുപ്പിന് വിവരങ്ങൾ കൈമാറിയതായും തുടർ ദിവസങ്ങളിൽ പരി ശോധന ശക്തമാക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. വിദ്യാലയങ്ങൾക്കു സമീപങ്ങളിലാണ് ഇത്തരം മിഠായികൾ വ്യാപകമായി വിൽക്കുന്നത്.
ട്യൂബ് രൂപത്തിലും പൊടി രൂപത്തിലുമുള്ള മിഠായികൾക്കാണ് പ്രിയം കൂടുതൽ. ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധനകൾ കാര്യക്ഷമമാകാത്തതാണ് ഇത്തരം മിഠായികൾ വിൽക്കാൻ കാരണമെന്ന് സ്കൂൾ പി.ടി.എ ഭാരവാഹികൾ പറഞ്ഞു. വിദ്യാലയങ്ങൾക്കു സമീപപ്രദേശങ്ങളിൽ ഇത്തരം ലൈസൻസില്ലാത്ത മിഠായി വിൽപനക്കെതിരെ ജില്ലയിൽ വ്യാപക പരിശോധന നടത്താൻ കലക്ടർ ഇടപെടണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.