വടക്കഞ്ചേരി-വാളയാർ ദേശീയ പാതയിൽ അടിപ്പാത നിർമിക്കും
text_fieldsപാലക്കാട്: വാളയാർ-മണ്ണുത്തി നാലുവരിപാതയിൽ മൂന്നിടത്ത് അടിപ്പാത നിർമിക്കും. കൊച്ചി-സേലം ദേശീയപാത പോകുന്ന ജില്ലക്കകത്ത് മൂന്ന് അടിപ്പാത നിർമിക്കാനുള്ള നടപടിക്രമങ്ങളാണ് പൂർത്തിയായത്. കാഴ്ചപറമ്പ്, കുഴൽമന്ദം, ആലത്തൂർ എന്നിവടങ്ങളിലാണ് അടിപ്പാത വരുന്നത്. നാലുവരിപ്പാത പണിതപ്പോൾ ഇവിടങ്ങളിൽ മേൽപ്പാലങ്ങൾ നിർമിക്കാതിരുന്നതിനെച്ചൊല്ലി ദേശീയപാത അതോറിറ്റിക്ക് പഴി കേൾക്കേണ്ടിവന്നിരുന്നു. മേൽപ്പാലങ്ങൾ വരുന്നതോടെ ഗതാഗതം സുഗമമാകും. ദേശീയപാത വഴി വരുന്ന വാഹനങ്ങൾക്ക് ജങ്ഷനിലെ തിരക്കിൽ കുടുങ്ങാതെ മേൽപ്പാലം വഴി പോകാം. മറ്റു വാഹനങ്ങൾക്ക് പോകാൻ അടിപ്പാതയും നിർമിക്കും. സിഗ്നൽ സംവിധാനം ഒഴിവാക്കാനുമാകും. അടിപ്പാത നിർമിക്കുന്ന മൂന്നിടത്തും അപകടം കൂടുതലാണ്. വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ 30 ഇടങ്ങളിലാണ് ബ്ലാക്ക് സ്പോട്ടുള്ളത്. അടിപ്പാത നിർമിക്കുന്ന മൂന്നിടത്തും ബ്ലാക്ക് സ്പോട്ട് രേഖപ്പെടുത്തിയിട്ടുള്ളതാണ്. അടിപ്പാത വരുന്നതോടെ അപകടങ്ങളും കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കൂകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.