അസമയത്ത് കോളിങ് ബെല്ലടിയും ബാത്ത്റൂമിൽ ഒളിഞ്ഞ് നോട്ടവും; യുവാവ് പിടിയിൽ
text_fieldsവടക്കഞ്ചേരി: രാത്രി അസമയത്ത് വീട്ടിൽ കയറി കോളിങ് ബെല്ലടിച്ച് ഭീതിയിലാഴ്ത്തിയ വിരുതൻ വീട്ടുകാരുടെ അവസരോചിത ഇടപെടലിനെ തുടർന്ന് പിടിയിലായി. മുടപ്പല്ലൂർ സ്വദേശി 27കാരനാണ് പൊലീസിെൻറ വലയിലായത്. മംഗലം വില്ലേജ് ഓഫിസിനടുത്തെ വീടുകളിൽ കഴിഞ്ഞ രാത്രിയാണ് സംഭവം. ഗേറ്റും ചുറ്റുമതിലുമുള്ള വീടുകളിൽ ചാടിക്കടന്ന് ബാത്ത് റൂമുകളിൽ എത്തിനോട്ടമാണ് യുവാവിെൻറ ഹോബി.
ഇടക്കിടെ കോളിങ് ബെല്ലടിച്ച് വിരുതൻ ഇരുട്ടിൽ മറഞ്ഞിരിക്കും. ഒളിനോട്ടവും മറ്റും വീട്ടിലെ സി.സി.ടി.വി കാമറയിൽ തെളിഞ്ഞതോടെയാണ് യുവാവിന്റെ രാത്രികറക്കം പൊളിഞ്ഞത്. ഇവിടെ തന്നെ മൂന്നു വീടുകളിൽ കയറി അതിക്രമം കാട്ടി. ബൈക്കിലാണ് വിരുതെൻറ കറക്കം. പ്രത്യേകിച്ച് തൊഴിൽ ഇല്ലെങ്കിലും ആഢംബരമായാണ് ജീവിതമെന്ന് നാട്ടുകാർ പറയുന്നു. യുവാവ് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.