ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി ആരോഗ്യസർവകലാശാല; വെട്ടിലായി വിദ്യാർഥികൾ
text_fieldsപാലക്കാട്: പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കാനിരിക്കെ വിദ്യാർഥികൾക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി ആരോഗ്യ സർവകലാശാല. തിരിച്ചെത്തുന്ന വിദ്യാർഥികൾക്ക് 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് ആയതിെൻറ റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രം ഹോസ്റ്റലുകളിലടക്കം പ്രവേശനമെന്ന നിർദേശമെത്തിയതോടെ വിദ്യാർഥികൾ വെട്ടിലായി.
നിലവിലെ സാഹചര്യത്തിൽ സർക്കാർതല ആർ.ടി.പി.സി.ആർ പരിശോധനക്കുള്ള സൗകര്യങ്ങൾ പരിമിതമാണ്. പല ജില്ലകളിലും ആശുപത്രികളിൽ നിന്നയക്കുന്നതടക്കം നൂറുകണക്കിന് ആർ.ടി.പി.സി.ആർ സാമ്പിളുകളുടെ ഫലം ആഴ്ചയോളം താമസിച്ചെത്തുന്ന സാഹചര്യവുമുണ്ട്.
വിദ്യാർഥികൾക്ക് പരിശോധന സൗകര്യം ഒരുക്കുന്നതിനെപ്പറ്റി നിർദേശങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. പുതിയ നിർദേശം പാലിക്കാൻ വിദ്യാർഥികൾ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് പാലക്കാട് സ്വദേശിയും ആരോഗ്യസർവകലാശാല ബി.ഫാം വിദ്യാർഥിയുമായ ജുവൽ 'മാധ്യമ'ത്തോട് പറഞ്ഞു.
1500 രൂപയാണ് പരിേശാധനക്കായി വിദ്യാർഥികളിൽനിന്ന് സ്വകാര്യ ലാബുകൾ ഇൗടാക്കുന്നത്. പലർക്കും ഇതുമൂലം ഹോസ്റ്റലുകളിൽ പുനഃപ്രവേശനം വൈകാനാണ് സാധ്യതയെന്നും വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു. ആദ്യഘട്ടത്തിൽ അവസാന വർഷ വിദ്യാർഥികൾക്കുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. മറ്റു വിദ്യാർഥികളുെട കോളജ് പ്രവേശനം ഘട്ടംഘട്ടമായി പരിഗണിക്കാനാണ് സർവകലാശാല തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.