ഈ എൻജിനീയർമാരുടെ ഒരു ബുദ്ധിയേ...
text_fieldsപെരിങ്ങോട്ടുകുറുശ്ശി: പണി തുടങ്ങി കുടുങ്ങിയ നിലയിലുള്ള ഒരു പാലം കാണണോ...പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ ആറാം വാർഡിൽ അരുത്തിക്കോട് തോട്ടുപാലമാണ് നിർമാണത്തിലെ സാങ്കേതിക പിഴവുകാരണം അഞ്ച് വർഷമായിട്ടും പണി പൂർത്തീകരിക്കാതെ കിടക്കുന്നത്. പാലത്തിനു മുകളിലേക്കെത്തിപ്പെടണമെങ്കിൽ 15 അടിയോളം ഉയരമുള്ള കോണി വേണം.
പാലത്തിന്റെ മുകളിൽ കയറിയാലോ വൈദ്യുതി ഷോക്കേൽക്കുമെന്ന ഭീതിയും. ജില്ല പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് പാലം പണിതത്. പാലത്തിന്റെ മുകളിലൂടെ എട്ടടിയോളം ഉയരത്തിൽ ഹൈടെക് വൈദ്യുതി ലൈനും പോകുന്നുണ്ട്.
പാലം അഞ്ചടിയിൽ കൂടുതൽ ഉയരം കൂട്ടേണ്ടതില്ലെന്നും നിലവിലുള്ള പഴയ തോട്ടുപാലം വീതികൂട്ടി ബലപ്പെടുത്തിയാൽ മതിയെന്നും നാട്ടുകാരും കർഷകരും പ്രാദേശിക ജനപ്രതിനിധികളും അറിയിച്ചിരുന്നെങ്കിലും അതൊന്നും മുഖവിലക്കെടുക്കാതെ എൻജിനീയർമാരുടെ തന്നിഷ്ടപ്രകാരം പാലം നിർമിച്ചതാണ് ദുരവസ്ഥക്ക് കാരണമെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പാതിപണിയിൽ നിലച്ച തോട്ടുപാലം പണി പൂർത്തീകരിക്കാൻ വീണ്ടും ജില്ല പഞ്ചായത്ത് ഫണ്ടനുവദിച്ചതായി പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.