Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാക്സിൻ മാറി...

വാക്സിൻ മാറി കുത്തി​െവച്ച കുഞ്ഞ് നിരീക്ഷണത്തിൽ; നഴ്സിന് സസ്​പെൻഷൻ

text_fields
bookmark_border
വാക്സിൻ മാറി കുത്തി​െവച്ച കുഞ്ഞ് നിരീക്ഷണത്തിൽ; നഴ്സിന് സസ്​പെൻഷൻ
cancel

പാ​ല​ക്കാ​ട്: പി​രാ​യി​രി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വാ​ക്സി​ൻ മാ​റി കു​ത്തി​വ​ച്ച കു​ഞ്ഞി​നെ പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​രാ​യി​രി പി.​എ​ച്ച്.​സി​യി​ലെ ജെ.​പി.​എ​ച്ച്.​എ​ൻ ചാ​രു​ത​യെ സ​ർ​വി​സി​ൽ​നി​ന്ന് സ​സ്​​പെ​ൻ​ഡ് ചെ​യ്തു. പാ​ല​ക്കാ​ട് ഡി.​എം.​ഒ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ന​ഴ്സി​ന് കൈ​പ്പി​ഴ സം​ഭ​വി​ച്ച​താ​യി ഇ​വ​ർ മൊ​ഴി ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പ​ള്ളി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ അ​ഞ്ചു​ദി​വ​സം പ്രാ​യ​മാ​യ ആ​ൺ​കു​ഞ്ഞി​നാ​ണ് വാ​ക്സി​ൻ മാ​റി കു​ത്തി​വ​ച്ച​ത്. ബി.​സി.​ജി​യു​ടെ കു​ത്തി​വ​പ്പ് എ​ടു​ക്കു​ന്ന​തി​നാ​ണ് കു​ഞ്ഞി​നെ പി.​എ​ച്ച്.​സി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ, 45 ദി​വ​സം ക​ഴി​ഞ്ഞ് ന​ൽ​കേ​ണ്ട വാ​ക്സി​നാ​ണ് കു​ഞ്ഞി​ന് ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് ഡി.​എം.​ഒ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി. കു​ഞ്ഞ് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursesuspensionvaccinate
News Summary - Vaccinated baby under observation; Suspension of the nurse
Next Story