കുതിരാനിലെ അപകടപരമ്പര: തുരങ്കമുഖത്ത് ജനകീയവേദി സമരം നടത്തി
text_fieldsവടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ അപകടമരണങ്ങൾ വർധിക്കുകയും കുതിരാനിൽ അപകടപരമ്പര തുടരുകയും ചെയ്തിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി ജനകീയവേദി തുരങ്കമുഖത്ത് പ്രതിഷേധസമരം നടത്തി. കുതിരാനിൽ നിർമാണം പൂർത്തിയാകാത്ത തുരങ്കത്തിന് മുന്നിൽ നടന്ന പ്രതിഷേധം ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ ജിജോ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഡോ. കെ. വാസുദേവൻപിള്ള മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ 261 അപകടമരണങ്ങൾ നടന്നു. നിർമാണ കമ്പനി അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകി. ആറുവരിപ്പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയവേദി നേതൃത്വത്തിൽ ഒരു ലക്ഷം പേർ ഒപ്പിട്ട ഭീമഹരജി പ്രധാനമന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കും അയച്ചിരുന്നു.
ഇതിനുള്ള മറുപടിയിൽ ഉടൻ പാതനിർമാണം പൂർത്തീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പണി നീളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.