അഞ്ചുമൂർത്തി മംഗലത്ത് അപകടം തുടർക്കഥ; അധികൃതർക്ക് നിസ്സംഗത
text_fieldsവടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് അപകടങ്ങൾ തുടർക്കഥയാകുേമ്പാഴും സുരക്ഷ നടപടികളെടുക്കാതെ അധികൃതർ. കഴിഞ്ഞദിവസം ഇവിടെ ബൈക്ക് യാത്രക്കാരനായ വാൽ കുളമ്പ് കോരഞ്ചിറ വെള്ളിക്കുളമ്പ് സ്വദ്ദേശി രാജൻ (55) ബസിനു പുറകിൽ ബൈക്ക് ഇടിച്ച് കയറി തലക്ക് സാരമായ പരിക്കേറ്റു.
ബസ്ബേ ഇല്ലാത്ത ഇവിടെ ദേശീയ പാതയിൽ തന്നെയാണ് ബസുകൾ നിർത്തുക. ബസ് നിർത്തുമ്പോൾ പിറകിൽ വരുന്ന ഡ്രൈവർമാർ ശ്രദ്ധിക്കാൻ ബസുക്കാർ സിഗ്നൽ പോലും കാണിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. ജനുവരി മാസങ്ങളിലാണ് ഇവിടെ അപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത്. 2018 ജനുവരി 21ന് കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂവാറ്റുപുഴ സ്വദേശിയും പാസ്റ്ററുമായ ഒരാൾ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദേശീയപാതയിൽ നിർത്തിയ സ്വകാര്യ ബസിനു പുറകിൽ കെ.എസ്.ആർ.ടി.സി ഇടിച്ച് കയറുകയായിരുന്നു. സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറും സർവിസ് റോഡും കടന്ന് പാതയോരത്തെ കെട്ടിടത്തിൽ ഇടിച്ചാണ് നിന്നത്. അന്ന് മന്ത്രിയും എം.പിയും എം.എൽ.എയുമൊക്കെ എത്തി അപകടങ്ങളൊഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. ഒന്നുമുണ്ടായില്ല.
ബസ്ബേ നിർമിക്കണമെന്ന ആവശ്യവും ഉറപ്പുകളിൽ ഒരുങ്ങി. കഴിഞ്ഞ വർഷം ജനുവരി 14 ന് ഇവിടെ തന്നെ ദേശീയ പാതയിൽ നിർത്തിയ സ്വകാര്യ ബസിനു പുറകിൽ കർണാടകത്തിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസ് തകർന്നു. അന്നും രണ്ട് ദിവസം നീണ്ട പ്രതിഷേധമുണ്ടായി പിന്നേയും പഴയ മട്ടിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.