നിർമിത ബുദ്ധിയിൽ ഒരുങ്ങി മികവിന്റെ യന്തിരന്മാർ
text_fieldsവടക്കാഞ്ചേരി: നിർമിത ബുദ്ധിയിൽ രൂപംകൊണ്ട മികവിന്റെ യന്തിരന്മാരെ പരിചയപ്പെടുത്തി ആര്യംപാഠം സർവോദയം സ്കൂൾ വിദ്യാർഥികൾ. വി.എച്ച്.എസ്.ഇ കമ്പ്യൂട്ടർ സയൻസിലെ ജൂനിയർ സോഫ്റ്റ് ഡെവലപ്പർ വിഭാഗത്തിലെ വിദ്യാർഥികളാണ് സ്കിൽ ഡേയുടെ ഭാഗമായി 25 റോബോട്ടിക് ഡിവൈസുകൾ രൂപപ്പെടുത്തിയത്. സ്കൂളിലെ അടൽ ടിങ്കറിങ് ലാബിലാണ് യന്തിരന്മാർ രൂപംകൊണ്ടത്.
ലോകകപ്പിന്റെ ആവേശം പങ്കുവെച്ച് ശബ്ദസന്ദേശം വഴി ഗോൾ അടിക്കുന്ന റോബോട്ട്, വാഹനങ്ങളിൽ ഘടിപ്പിക്കുന്ന എഡ്ജ് ഡിറ്റക്ടിങ് ഡിവൈസ്, മൊബൈൽ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഓട്ടോമാറ്റിക് വീൽചെയർ തുടങ്ങി 25 ഉപകരണങ്ങളാണ് പരിചയപ്പെടുത്തിയത്. സമീപപ്രദേശങ്ങളിലെ വിവിധ വിദ്യാലയങ്ങളിലെ നിരവധി വിദ്യാർഥികളും സന്ദർശിച്ചു. സ്കൂൾ മാനേജർ ശശികുമാർ, പ്രിൻസിപ്പൽ ഇ. മിനി, പ്രധാനാധ്യാപിക കെ.എസ്. ശ്വേത, കോഓഡിനേറ്റർമാരായ സുജീഷ് തോമസ്, അജയ് നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.