നേന്ത്രക്കായ വിലയിടിഞ്ഞു; കർഷകർ കണ്ണീരിൽ
text_fieldsവടക്കഞ്ചേരി: നേന്ത്രവാഴ കർഷകർ കണ്ണീരിൽ. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയിലും താഴെയാണ് ഇപ്പോഴത്തെ മാർക്കറ്റ് വില. പ്രതിഫലത്തിനു പകരം അധ്വാനത്തിെൻറ വില പോലും ലഭിക്കാതെ മേഖലയിലെ നേന്ത്രവാഴ കർഷകർ ദുരിതത്തിലായി.
ഒരു നേന്ത്രവാഴയിൽ എട്ട് മുതൽ 15 കിലോ വരെയുള്ള കുലകളാണ് സാധാരണ ലഭിക്കാറ്. ഓണ സീസണിനു ശേഷം ആവശ്യക്കാർ കുറയുന്നതിനാൽ കുറച്ചുകാലത്തേക്ക് സാധാരണ അൽപം വില കുറയുമെങ്കിലും ഒരുമാസത്തിനുള്ളിൽ വീണ്ടും വില സാധാരണനിലയിൽ എത്താറുണ്ട്.
എന്നാൽ, കിലോക്ക് 16 മുതൽ 19 രൂപ വരെ വരെയാണ് ഇപ്പോൾ വില ലഭിക്കുന്നത്. വിപണിയിൽ അഞ്ച് കിലോ 100 രൂപ എന്ന കണക്കിനാണ് പഴം വിൽപന നടക്കുന്നത്.
സാധാരണ ഒരുകിലോ കായ്ക്ക് കർഷകന് 30നും 35നും ഇടക്ക് വില ലഭിക്കാറുള്ള സമയത്താണ് 50 ശതമാനത്തോളം വിലയിടിഞ്ഞു ദുരിതത്തിലായത്. വി.എഫ്.പി.സി.കെ പോലുള്ള സർക്കാർ സംവിധാനത്തിലും വില ഇടിയൽ തടയാൻ ഒരു നടപടിയുമില്ല. സർക്കാർ നിശ്ചയിച്ച താങ്ങുവിലയായ 25 രൂപ പോലും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.