ആയക്കാടിൽ വൻമരം റോഡിലേക്ക് വീണു
text_fieldsവടക്കഞ്ചേരി: ആയക്കാട് തച്ചാംകുന്നിൽ വൻമരം കടപുഴകി റോഡിലേക്ക് മറിഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. ഇറിഗേഷൻ വകുപ്പിന് കീഴിൽ കനാലിന് സമീപത്തുനിന്ന വേപ്പ് മരമാണ് കടഭാഗം ചിതലരിച്ച് ദ്രവിച്ചതിനെ തുടർന്ന് കടപുഴകി വീണത്. വടക്കഞ്ചേരി അഗ്നിശമന സേനയും കൊന്നഞ്ചേരിയിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
നിരവധി വാഹനങ്ങളും ജനങ്ങളും സഞ്ചരിക്കുന്ന റോഡിൽ മരം വീഴുന്ന സമയം ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഇത്തരത്തിൽ നിരവധി മരങ്ങൾ കൊന്നഞ്ചേരി ചുങ്കത്തൊടി, തച്ചാംകുന്ന് മേഖലകളിൽ ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്നുണ്ട്. ഇത് മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഇറിഗേഷൻ വകുപ്പ് മേധാവികൾക്ക് പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.