ഇലക്ട്രിസിറ്റി സെക്ഷൻ ഓഫിസ് ജീവനക്കാരും ഫോണും പരിധിക്ക് പുറത്ത്
text_fieldsവടക്കഞ്ചേരി: സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഫിസുകളും ഉദ്യോഗസ്ഥരും സ്മാർട്ട് ആയിമാറുമ്പോൾ വടക്കഞ്ചേരി ഇലക്ട്രിസിറ്റി സെക്ഷൻ ഓഫിസ് ജീവനക്കാരും ഫോണും പരിധിക്ക് പുറത്ത്. പരാതി പറയുവാൻ വിളിച്ചാൽ ഫോൺ ബിസിയായിരിക്കും. എങ്ങാനും ഫോൺ അറ്റൻഡ് ചെയ്താൽ തന്നെ അന്വേഷിക്കുന്ന കാര്യത്തിന് അറിയില്ല എന്ന മറുപടിയാണ് ലഭിക്കുക.
താങ്കൾക്ക് അറിയില്ലെങ്കിൽ ഉത്തരവാദപ്പെട്ട ആരെയെങ്കിലും കണക്റ്റ് ചെയ്യാമോ എന്ന് ചോദിച്ചാൽ നിഷേധാത്മക മറുപടിയാണ് ലഭിക്കുക. മറുപടി പറഞ്ഞ ആളിന്റെ പേര് ചോദിച്ചാൽ പേര്പറയുവാൻ പറ്റില്ലെന്ന ധാർഷ്ട്യത്തോടെയുള്ള മറുപടിയാണ് ലഭിക്കുക. മുമ്പ് ബില്ലടിക്കാൻ വൈകിയതുമൂലം വടക്കഞ്ചേരി പൊതുമരാമത്ത് ജലസേചന വകുപ്പ ഓഫിസിലെ ഫ്യൂസ് ഊരിയത് വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.