ദേശീയപാതയോരത്ത് മോഷണം തുടർക്കഥ
text_fieldsവടക്കഞ്ചേരി: ദേശീയപാതയോരത്ത് വർധിച്ച് വരുന്ന മോഷണം തടയുന്നതിന്റെ ഭാഗമായി ഹൈവേ ജാഗ്രതാ സമിതി രൂപവത്കരിച്ചു. ദേശീയപാതയോരത്ത് മോഷണം പതിവായ സാഹചര്യത്തിലാണ് പ്രദേശവാസികളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി പൊലീസിന്റെ നേതൃത്വത്തിൽ ഹൈവേ സംരക്ഷണ സമിതി രൂപവത്കരിച്ചത്.
ചുവട്ടുപാടത്ത് സംഘടിപ്പിച്ച രൂപവത്കരണ യോഗത്തിൽ വടക്കഞ്ചേരി എസ്.ഐ ജിഷ്മോൻ വർഗീസ് അധ്യക്ഷത വഹിച്ചു. പൊലീസിന്റെ ‘പോൾ ആപ്പ്’സംവിധാനത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചു.
വീട് പൂട്ടി ദൂരസ്ഥലങ്ങളിലേക്ക് പോകുന്നവർ പൊലീസിൽ വിവരമറിയിക്കണമെന്നും, സംശയാസ്പദമായ സംഭവങ്ങളോ വ്യക്തികളെയോ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസുമായി ബന്ധപ്പെടണമെന്നും യോഗത്തിൽ ഉയർന്നു.
പൊലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ രാത്രികാല പട്രോളിങ് നടത്താനും, വിവിധ ഭാഗങ്ങളിൽ രഹസ്യ ക്യാമറ സംവിധാനം ഒരുക്കാനും തീരുമാനിച്ചു. പഞ്ചായത്ത് അംഗങ്ങളായ അമ്പിളി മോഹൻദാസ്, ശേഖരൻ, എസ്.ഐ കെ. ബാബു, ജനമൈത്രി ബീറ്റ് ഓഫിസർ രാമനാഥൻ, തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.