ലഹരി മരുന്ന് കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ
text_fieldsവടക്കഞ്ചേരി: വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എം.ഡി.എം.എ കേസിലെ രണ്ടാം പ്രതി കടമ്പഴിപ്പുറം ആശുപത്രി ജങ്ഷൻ ആലംകുളം വീട്ടിൽ മുഹമ്മദ് അമീറിനെ (28) അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകന്റെയും നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി മനാജ് കുമാറിന്റെയും നേതൃത്വത്തിൽ വടക്കഞ്ചേരി സി.ഐ കെ.പി. ബെന്നി, എ.എസ്.ഐ പ്രസന്നൻ, ജില്ല ലഹരി വിരുദ്ധ സ്ക്വാഡിലെ അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ജൂലൈ രണ്ടിന് എസ്.ഐ ജീഷ് മോൻ വർഗീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എം.ഡി.എം.എയുമായി കേസിലെ ഒന്നാം പ്രതി അഭിജിത്ത് കൃഷ്ണനെ വടക്കഞ്ചേരി റോയൽ ജങ്ഷന് സമീപത്തുനിന്ന് പിടികൂടിയിരുന്നു.
മുഹമ്മദ് അമീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് മുഹമ്മദ് അമീർ. കേസിലെ മൂന്നാം പ്രതി ഷിബിൻ കെ. വർഗീസ് ജില്ല ജയിലിൽ റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.