പ്രതികൂല സാഹചര്യം ഗിന്നസ് നേട്ടമാക്കി നിധിൻ തങ്കപ്പൻ
text_fieldsവടക്കഞ്ചേരി: കോവിഡ് മഹാമാരി തീർത്ത അരക്ഷിതാവസ്ഥയെ മറികടന്ന് മലയോര ഗ്രാമമായ കോരഞ്ചിറയിലേക്ക് ഗിന്നസ് വേൾഡ് റെക്കോഡ് എത്തിച്ചിരിക്കുകയാണ് കമ്പ്യൂട്ടർ എൻജിനീയർ നിധിൻ തങ്കപ്പൻ. ഓൺലൈൻ കമ്പ്യൂട്ടർ പ്രോഗ്രാം ഇവൻറിൽ പങ്കെടുത്തു വിജയിച്ചാണ് നിധിൻ ഗിന്നസ് സ്വന്തമാക്കിയത്.
24 മണിക്കൂറിനുള്ളിൽ ടാസ്കുകൾ പൂർത്തീകരിച്ചു പ്രോഗ്രാമിങ് ചെയ്തതിലൂടെയാണ് റെക്കോഡ് കരസ്ഥമാക്കിയത്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.െഎ.സി.ടി.ഇ), ഗവി ഗീക്ക് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ചേർന്നാണ് ഗിന്നസ് വേൾഡ് റെക്കോഡ് പ്രതിനിധിയുടെ സാന്നിധ്യത്തിൽ ഏപ്രിൽ 25ന് മത്സരം സംഘടിപ്പിച്ചത്.
പൈത്തോൺ പ്രോഗ്രാമിൽ ആപ്പ് ഡെവലപ് ചെയ്തു വാഹനങ്ങളെ തിരിച്ചറിയുന്ന ആപ്പ്, ഹാൻഡ് പേപ്പേഴ്സ് സീസർ ഗെയിം, മുഖം തിരിച്ചറിയുന്ന ആപ്പ് എന്നിവയാണ് നിധിൻ സബ്മിറ്റ് ചെയ്തത്. മേയ് ഏഴിന് വിജയിച്ചു എന്ന അറിയിപ്പും ജൂൺ ഏഴിന് കാത്തിരുന്ന ഗിന്നസ് സർട്ടിഫിക്കറ്റും എത്തി.
റിട്ട. എസ്.െഎ എം. തങ്കപ്പെൻറയും മുൻ പഞ്ചായത്ത് അംഗം ബീന തങ്കപ്പെൻറയും മകനാണ് കിഴക്കഞ്ചേരി കോരഞ്ചിറയിൽ നീതു നിവാസിൽ നിധിൻ. ഏക സഹോദരി നീതു പ്രിത്വിരാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.