പാലക്കുഴി ജലവൈദ്യുത പദ്ധതി; നിർമാണം നിലച്ചിട്ട് ആറുമാസം
text_fieldsവടക്കഞ്ചേരി: ഏറെ പ്രതീക്ഷയോടെ തുടങ്ങിയ പാലക്കുഴി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം ഇഴയുന്നു. നിര്‍മാണം പൂര്‍ണമായും നിലച്ചിട്ട് ആറുമാസം പിന്നിട്ടു. പദ്ധതി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. വിജയകരമായി നടപ്പാക്കിയ ജില്ല പഞ്ചായത്തിെൻറ ആദ്യ ജലവൈദ്യുത പദ്ധതിയായ മീന്വല്ലത്തിന് പിന്നാലെ 2017ലാണ് പാലക്കുഴി പദ്ധതിയുടെ നിര്‍മാണം തുടങ്ങിയത്. 13 കോടി രൂപയുടെ പദ്ധതി 2019ല്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം.
നാലുവര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ ഭാഗമായുള്ള അണക്കെട്ട് നിർമാണം പോലും കഴിഞ്ഞിട്ടില്ല. പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിന് കുറുകെ അണകെട്ടി രണ്ട് പെൻസ്റ്റോക്കിലൂടെ ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം താഴെയുള്ള നിലയത്തലേക്കൊഴുക്കി ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുക.
പ്രതിവര്‍ഷം 3.78 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാമെന്നാണ് കണക്ക്. കൊന്നയ്ക്കല്‍ കടവില്‍ നിര്‍മിക്കുന്ന വൈദ്യുത നിലയത്തിെൻറ ജോലി നാളിതുവരെയായി ആരംഭിച്ചിട്ടില്ല. പദ്ധതിക്കുവേണ്ടി വനംവകുപ്പില്‍നിന്ന് 0.3 ഹെക്ടര്‍ ഭൂമി വിട്ടുകിട്ടാനുള്ള നടപടിയും നീളുകയാണ്. രൂപരേഖ പ്രകാരം പെന്‍സ്റ്റോക്ക് പൈപ്പിെൻറ കുറച്ചുഭാഗം കടന്നുപോകുന്നത് വനഭൂമിയിലൂടെയാണ്. ഇതിനായി ഭൂമി വിട്ടുകിട്ടുന്നതിനായി ജില്ല പഞ്ചായത്ത് വനംവകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അനുമതിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.