Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 3:54 AM GMT Updated On
date_range 26 Jan 2022 3:54 AM GMTയുവാവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsbookmark_border
വടക്കഞ്ചേരി: കിഴക്കഞ്ചേരി മമ്പാട് കറ്റുക്കുളങ്ങര ക്ഷേത്രക്കുളത്തിൽ യുവാവ് മരിച്ച സംഭവം മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മമ്പാട് പുഴക്കൽത്തറ ചന്ദ്രന്റെ മകൻ സന്ദീപിനെയാണ് (33) തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പൊലീസ് പ്രാഥമിക പരിശോധനക്കുശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് മൃതദേഹം മാറ്റിയിരുന്നു. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. അബദ്ധത്തിൽ വെള്ളത്തിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story