പീഡനക്കേസ് പ്രതിക്ക് കോവിഡ്
text_fieldsവടക്കഞ്ചേരി: പീഡനക്കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിയായ പ്രതിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇയാളുമായി ഇടപഴകിയ വടക്കഞ്ചേരി സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ 12 പൊലീസുകാർ, വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, റിമാൻഡിൽ കഴിയുന്ന ആലത്തൂർ സബ് ജയിലിലെ തടവുകാർ, ജീവനക്കാർ, ഇയാളുടെ കുടുംബാംഗങ്ങൾ, സമീപവാസികൾ ഉൾപ്പെടെ നിരവധിപ്പേർ സമ്പർക്കപട്ടികയിലുണ്ട്.
ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരേയും നിരീക്ഷണത്തിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.